26.9 C
Kollam
Thursday, October 6, 2022
spot_img

മോന്‍സന് ആന്ധ്രാ സ്വദേശിനിയെ പരിചയപ്പെടുത്തിയത് ഐജി ലക്ഷ്‌മണ

കൊച്ചി: പുരാവസ്തു തട്ടിപ്പിന്‍റെ പേരില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്‍റെ ഇടനിലക്കാരനായി ഐജി ജി ലക്ഷ്‌മണ പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ട്. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോന്‍സന് പരിചയപ്പെടുത്തിയത് ഐജിയാണ് എന്ന് വ്യക്തമാക്കുന്നതാണ് പുതിയ തെളിവുകള്‍. പുരാവസ്തുക്കള്‍ തിരുവനന്തപുരത്ത് എത്തിക്കാന്‍ ഐജി നിര്‍ദേശിച്ചെന്നും ആന്ധ്ര സ്വദേശിനിയുടേതായി പുറത്ത് വന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നു.

ഐജി ലക്ഷ്മണയുടെ ബിസിനസിന് പങ്കാളിയെന്ന നിലയിലാണ് ആന്ധ്ര സ്വദേശിനിയുടെ ഇടപെടല്‍ എന്ന് വ്യക്തമാക്കുന്നതാണ് ഓഡിയോ ക്ലിപ്പ്. മോണ്‍സന്‍റെ മാനേജരുമായി നിരവധി തവണ ഫോണ്‍ സംഭാഷണം നടത്തിയതിന്‍റെ രേഖകളും, ഇടപാടിന് മുന്‍പ് പുരാവസ്തുക്കളുടെ ചിത്രം മോന്‍സന്‍റെ ജീവനക്കാര്‍ ഇടനിലക്കാരിക്ക് അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഐ ജി ലക്ഷ്മണയുടെ മൂന്ന് പിഎസ്ഒ മാര്‍ക്കെതിരെയും തെളിവുകളില്‍ പരാമര്‍ശമുണ്ട്.ഇടനിലക്കാരിയായ ആന്ധ്ര സ്വദേശിനിയുമായി തിരുവനന്തപുരം പൊലീസ് ക്ലബില്‍ മോന്‍സണ്‍ കൂടിക്കാഴ്ച നടത്തി. ഐജി ലക്ഷ്മണയായിരുന്നു കൂടിക്കാഴ്ച ഒരുക്കിനല്‍കിയത്.പൊലീസ് ക്ലബ്ബില്‍ ഐ ജി ആവശ്യപ്പെട്ടത് പ്രകാരം മോന്‍സന്‍റെ വീട്ടില്‍ നിന്ന് പുരാവസ്തുക്കള്‍ എത്തിച്ചു എന്നുമാണ് പുറത്ത് വരുന്ന വിവരം.

ഓഗസ്റ്റ് 5നായിരുന്നു കൂടിക്കാഴ്ച ഇതിന് പുറമെ മോണ്‍സന്‍റെ മാനേജര്‍ ജിഷ്ണുവുമായി ഐജി ലക്ഷ്മണ ഫോണില്‍ നടത്തിയ ചാറ്റ് പുറത്തുവന്നു. മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം ഐജി ലക്ഷ്മണയ്ക്ക് അഴിയാകുരുക്കാവുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുതിയ തെളിവുകള്‍. വിഷയത്തില്‍ ഐജി ലക്ഷ്മണയ്ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വിഷയം പരിശോധിച്ച ഡിജിപി അനില്‍കാന്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും നടപടി. പൊലീസിനു മാന്യതയ്ക്ക് ചേരാത്ത നടപടിയാണ് ഐജി ലക്ഷ്മണയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം . 

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles