29.9 C
Kollam
Sunday, January 23, 2022
spot_img

മോന്‍സണ്‍ മാവുങ്കലിന്‍റെ ഗസ്റ്റ്ഹൗസിലും തിരുമ്മൽ ചികിത്സാകേന്ദ്രത്തിൽ നിന്നും ഒളിക്യാമറ കണ്ടെത്തി

വോയിസ് കമാൻഡ് അനുസരിച്ച് റെക്കോർഡിങ് സംവിധാനം വഴി പ്രവർത്തിച്ചിരുന്ന ക്യാമറകൾ വഴി പകർത്തിയ ദൃശ്യങ്ങൾ മൊബൈലിലും മറ്റ് ഡിവൈസുകളിലും മോൻസണ് നേരിട്ട് കാണാനുള്ള സംവിധാനമുണ്ടായിരുന്നു.

കൊച്ചി: പുരാവസ്തു തട്ടിപ്പ്, സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്‍റെ ഗസ്റ്റ്ഹൗസിലെ കിടപ്പ്മുറിയില്‍ നിന്നും സൗന്ദര്യ ചികിത്സാകേന്ദ്രത്തില്‍ നിന്നും ഒളിക്യാമറകള്‍ പിടിച്ചെടു്തതു. ക്രൈം ബ്രാഞ്ചും സൈബർ പോലീസും ചേർന്ന് നടത്തിയ പരിശോധന യിലാണ് ഒളിക്യാമറ പിടിച്ചെടുത്തത്. വോയിസ് കമാൻഡ് അനുസരിച്ച് റെക്കോർഡിങ് സംവിധാനം വഴി പ്രവർത്തിച്ചിരുന്ന ക്യാമറകൾവഴി പകർത്തിയ ദൃശ്യങ്ങൾ മൊബൈലിലും മറ്റ് ഡിവൈസുകളിലും മോൻസണ് നേരിട്ട് കാണാനുള്ള സംവിധാനമുണ്ടായിരുന്നു.

സ്വകാര്യ കേബിൾ നെറ്റ്‌വർക്കിങ് ഏജൻസിയെ ഉപയോഗിച്ചായിരുന്നു ക്യാമറകൾ സ്‌ഥാപിച്ചത്‌. ആരുടെയൊക്കെ ദൃശ്യങ്ങൾ പകർത്തിയിട്ടു ണ്ടെന്നും ഇത് ഐക്‌ളൗഡിലേക്ക് മാറ്റിയിട്ടുണ്ടോ എന്നറിയാനും മോൻസണെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ട്. ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാകാത്ത രീതിയിലാണ് കിടപ്പുമുറിയിലും സൗന്ദര്യ ചികിത്സാ കേന്ദ്രത്തിലും ക്യാമറകൾ സ്‌ഥാപിച്ചിരുന്നത്. ക്യാമറകൾ സ്‌ഥാപിച്ച നെറ്റ്‌വർക്കിങ് ഏജൻസിയെയും ഗസ്‌റ്റ്‌ ഹൗസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു. ക്യാമറകൾ വഴി ആരുടെയൊക്കെ ദൃശ്യങ്ങളാണ് പകർത്തിയതെന്നും ഇത് ശേഖരിച്ച് സൂക്ഷിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയാൻ മോൻസനെ കൂടുതൽ ചോദ്യം ചെയ്യും.കസ്‌റ്റഡിയിൽ എടുത്ത ക്യാമറകൾ ശാസ്‌ത്രീയ പരിശോധനയ്‌ക്ക് അയക്കും. അതിനിടയിൽ പോക്‌സോ കേസില്‍ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷയ്‌ക്കൊപ്പം ക്രൈം ബ്രാഞ്ച് ഈ കേസിലും അപേക്ഷ നല്‍കുമെന്നാണ് വിവരം.

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles