രണ്ടാംവട്ട മോദി സര്‍ക്കാരില്‍ ഇത് ആദ്യത്തെ തവണയാണ് മന്ത്രിസഭാ പുനഃസംഘടന നടക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് പുറമെ രാഷ്ട്രീയവും ഭരണപരവുമായ വെല്ലുവിളികളെ ശ്രദ്ധയോടെ വിലയിരുത്തിയായിരിക്കും മാറ്റങ്ങള്‍ വരുത്തുക.
ജ്യോതിരാദിത്യ സിന്ധ്യ, സര്‍ബാനന്ദ സോനോവാല്‍, നാരായണന് റാണെ, വരുണ്‍ ഗാന്ധി, ലോക് ജനശക്തി പാര്‍ട്ടിയുടെ (എല്‍ജെപി) പശുപതി പരസ് എന്നിവര്‍ പുതിയ മന്ത്രിസഭയില്‍ ഉണ്ടാകും എന്നാണ് കരുതുന്നത്.
പുതിയ മന്ത്രിസഭ ഇന്ത്യയുടെ ചരിത്രത്തിലെ എക്കാലത്തെയും പ്രായം കുറഞ്ഞ മന്ത്രിസഭ ആയിരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു
