27.9 C
Kollam
Saturday, October 16, 2021

മോട്ടോർസൈക്കിൾ തീവച്ച് നശിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

കിളികൊല്ലൂർ : വീട്ടിൽ കയറി മോട്ടോർസൈക്കിൾ തീവച്ച് നശിപ്പിച്ച സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചാത്തിനാംകുളം പുലരിനഗർ കുഴിക്കര തൊടിവയലിൽ പുത്തൻ വീട്ടിൽ മണി മകൻ രാജേഷ് (39) ആണ് പോലീസ് പിടിയിലായത്. ചാത്തിനാംകുളം എം.എൽ.എ ജംഗ്ഷന് സമീപം വയലിൽ പുത്തൻവീട്ടിൽ റാണിയുടെ വീട്ടിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന പൾസർ ബൈക്കാണ് തീവച്ച് നശിപ്പിച്ചത്. ആവലാതിക്കാരിയുടെ മകൻ അഖിൽരാജുമായി മുൻപ് പ്രതിയുൾപ്പെട്ട സംഘം വക്കേറ്റം ഉണ്ടാക്കിയിരുന്നു. അതിന്റെ വിരോധത്തിൽ സംഘം ചേർന്ന് അഖിൽരാജിനെ അന്വേഷിച്ച് വീട്ടിലെത്തിയതായിരുന്നു പ്രതികൾ. അസഭ്യം വിളിച്ച് കൊണ്ട് അഖിൽരാജിനെ അന്വേഷിച്ച് കണ്ടെത്താൻ സാധിക്കാതിരുന്ന വിരോധത്തിൽ വീടിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന അഖിൽരാജിന്റെ പൾസർ ബൈക്ക് കത്തിക്കുകയായിരുന്നു. സംഭവത്തിൽ ഉദ്ദേശം ഒരു ലക്ഷംരൂപായുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. തുടർന്ന് വീട്ടമ്മയായ റാണിയുടെ പരാതിയെ തുടർന്ന് ഒളിവിൽപോയ സംഘത്തിലെ പ്രധാനിയാണ് ചാത്തിനാംകുളത്ത് നിന്നും പോലീസ് പിടിയിലായത്. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ.വിനോദ്, എസ്സ്.ഐ മാരായ ശ്രീനാഥ് വി.എസ്സ്, അനീഷ് എ.പി. എ.എസ്.ഐ പ്രകാശ് ചന്ദ്രൻ, സി.പി.ഓ സജി എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles