മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ന്യൂയര്‍ ദിനത്തില്‍ രാത്രി 12 മണിക്കാണ് മോഹന്‍ലാല്‍ ഫസ്റ്റ് ലുക്ക് പങ്കുവെച്ചത്. ബറോസ് എന്ന കഥാപാത്രത്തിനായി വലിയ മേക്ക് ഓവറാണ് മോഹന്‍ലാല്‍ നടത്തിയിരിക്കുന്നത്. മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കാണ് പോസ്റ്ററിലുള്ളത്. അടുത്തിടെ ചിത്രത്തിന്റെ പ്രോമോ ടീസറും മോഹന്‍ലാല്‍ പുറത്തുവിട്ടിരുന്നു
