28.9 C
Kollam
Saturday, July 31, 2021
spot_img

മൈസൂരുവിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ബംഗളൂരു : കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി മൈസൂരു ജില്ലാ ഭരണകൂടം. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍, ക്ലബ്ബുകള്‍, പാര്‍ട്ടി ഹാളുകള്‍, സിനിമ തിയറ്ററുകള്‍, എന്നിവിടങ്ങളില്‍ പോകുന്നവര്‍ക്ക് 72 മണിക്കൂറില്‍ കവിയാത്ത ആര്‍ടി പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ രോഹിണി സിന്ദൂരി അറിയിച്ചു. ശനിയാഴ്ച മുതല്‍ നിര്‍ദേശം പ്രാബല്യത്തില്‍ വരുമെന്നും ഏപ്രില്‍ 20 വരെ ഇതു പ്രാബല്യത്തില്‍ ഉണ്ടാകുമെന്നും കമ്മീഷണര്‍ അറിയിച്ചു.

വ്യാഴാഴ്ച മൈസൂരുവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കമ്മീഷണര്‍ അറിയിച്ചത്. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് ഇത്തരം ഇടങ്ങളില്‍ പ്രവേശനം നല്‍കില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു. അതേ സമയം ബെംഗളൂരുവില്‍ നിന്നും മൈസൂരുവിലെത്തുന്നതിനോ തിരിച്ചു വരുന്നതിനോ ഈ നിര്‍ദേശം തടസ്സമല്ലെന്നും അവര്‍ പറഞ്ഞു.

ഉഗാദി അടക്കമുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആള്‍ക്കാരാണ് മൈസൂരു നഗരത്തില്‍ എത്താറുള്ളത്. ആഘോഷങ്ങളെ തുടര്‍ന്നുള്ള കോവിഡ് വ്യാപന സാധ്യത തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. മൈസൂരുവിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളടക്കം സന്ദര്‍ശിക്കുന്നവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. അതേ സമയം മൈസൂരുവിലൂടെ മറ്റിടങ്ങളിലേക്ക് കടന്നു പോകുന്നവര്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്നവര്‍ക്കും നിയന്ത്രണമുണ്ടാകില്ല.

കോവിഡിന്റെ ഒന്നാം ഘട്ടത്തില്‍ രോഗവ്യാപനം മികച്ച രീതിയില്‍ തടഞ്ഞു നിര്‍ത്താന്‍ മൈസൂരു ജില്ലക്ക് സാധിച്ചിരുന്നു. രണ്ടാം ഘട്ട വ്യാപനത്തെ തുടര്‍ന്ന് പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ രേഖപ്പെടുത്തിയത്. വ്യാഴാഴ്ച 216 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ജില്ലയില്‍ 1576 ആക്ടീവ് കേസുകളാണ് ജില്ലയില്‍ ഉള്ളത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,875FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles