ഓയൂർ: സംസ്ഥാന ലൈബ്രറി കൗൺസിൽ എല്ലാ വർഷവും വിവിധ തലങ്ങളിൽ നടത്തിവരുന്ന ബാലകലോത്സവത്തിന്റെ ഭാഗമായി ബാലകലോത്സവം 2021 മൈലോട് ടി ഇ എം വി എച്ച് എസ് എസ് ആഡിറ്റോറിയത്തിൽ നടന്നു. ബാലകലോത്സവം പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെസ്സി റോയി ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി തലത്തിലെ മത്സരം മൈലോട് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തി മൈലോട് ടി ഇ എം വി എച്ച് എസ് എസ് ആഡിറ്റോറിയം ആയിരുന്നു വേദി. യുപി എച്ച്എസ് വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തപ്പെട്ടത്. നിരവധികുട്ടികൾ തങ്ങളുടെ കലാപരമായ കഴിവുകളിൽ മികവുതെളിയിച്ചു അധ്യാപകരുടെയും രക്ഷകർത്താ ക്കളുടെയും നേതൃത്വത്തിൽ നടന്ന ബാലകലോത്സവം കുട്ടികൾക്ക് അവരുടെ കഴിവുകൾ തെളിയിക്കാനുള്ള വേദിയായി മാറി ബാലവേദി കൂട്ടുകാർ മറ്റു മത്സര വിദ്യാർഥികൾ എല്ലാവരും രണ്ട് വിഭാഗങ്ങളി ലായി വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകും ബാലകലോത്സവത്തിൽ പങ്കെടുത്ത വിജയികളായ വിദ്യാർത്ഥികൾക്ക് പഞ്ചായത്ത്തല മത്സരങ്ങളിൽ പങ്കെടുക്കാനായി അവസരം ലഭിക്കും. ജനീവ്.എസ്.കെ, ജയ എം.വി, കവിത.ടി ജി, മൈലോട് പബ്ലിക് ലൈബ്രറി പ്രസിഡന്റ് എം ബി ബുപേഷ് , സെക്രട്ടറി എം എസ് സജു ,മായ ബി.വേണുഗോപാൽ ലൈബ്രറേറിയൻ ടി.ബിനു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി