24.9 C
Kollam
Wednesday, July 28, 2021
spot_img

മൈനാഗപ്പള്ളി പഞ്ചായത്തിൽ  അനധികൃത നിർമ്മാണങ്ങൾ:  പ്രതിഷേധവുമായി  സി.പി.ഐ.

മൈനാഗപ്പള്ളി ; ആറ്റുപുറം ജംഗ്ഷനിൽ    സിജു തോമസ് എന്ന വ്യക്തിയുടെ  അനധികൃത  നിർമ്മാണത്തിനെതിരെ  സി പി ഐ  നിയമ ലംഘനം  നടത്താൻ  കൂട്ട് നിന്നത്  മുൻ പഞ്ചായത്ത് സെക്രട്ടറിയായ റഹീം കുട്ടിയാണ്   എന്ന് സി പി ഐ   നിയമംഘനം നടത്തുവാൻ ബിൽഡിംഗ് ഉടമക്ക് സഹായം ചെയ്ത് കൊടുത്ത  പഞ്ചായത്തിനെയും  പഞ്ചായ ഭരണസമിതിയിലുള്ള  ചില അംഗങ്ങളും  കടയുടമയുടെ സ്വാധീനത്തിൽ   ആണ്  ഇതിനായി ഒത്താശ ചെയ്തതെന്ന്  സി പി ഐ നേതൃത്വം  പറയുന്നു   പഞ്ചായത്ത് വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിൽ പങ്കെടുത്തവരെ തെറ്റിദ്ധരിപ്പിക്കുന്ന  തരത്തിലുള്ള    മറുപടിയാണ് പഞ്ചായത്തും ഭരണ സമിതി അംഗങ്ങളായ ചില മെമ്പർ മാരും പറയുന്നത്തു  തുടർന്ന്   ഇതിനെതിരെ   പ്രദേശത്തുള്ള സി.പി.ഐ പ്രവർത്തകരും സമീപ പ്രദേശത്തുള്ള പള്ളി കമ്മറ്റി അംഗങ്ങളും പഞ്ചായത്തിൽ പരാതി കൊടുക്കുകയും   ബിൽഡിംഗ് പെർമിഷനിൽ അപാകത ഉണ്ടോ എന്നറിയുവാൻ ഒരു വിവരാവകാശം കൊടുക്കുകയും    ചെയ്തിരുന്നു  വിവരാവകാശത്തിന് മറുപടി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കടയുടമ  ചട്ടലംഘനം നടത്തി എന്ന് ബോധ്യപ്പെടുകയും ചെയ്തു. ഇക്കാരണങ്ങൾ ബോധിപ്പിച്ചു കൊണ്ടു പഞ്ചായത്തിനും ഡെപ്യൂട്ടി ഡയറക്ടർക്കും പരാതി കൊടുക്കുകയും  ചെയ്തു  പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് കടയുടമയ്ക്ക്     പണി   നിർത്തിവയ്ക്കുവാൻ  സ്റ്റോപ്പ്  മെമ്മോ  കൊടുക്കുകയും ചെയ്തിരുന്നു   ഉടമ പണി നിർത്തുവാൻ കൂട്ടാക്കിയില്ല പഞ്ചായത്ത് ഇതിനെതിരെ യാതൊരു നടപടികളും സ്വീകരിച്ചതുമില്ല    ഉടമക്ക് വേണ്ടുന്ന സഹായം ചെയ്തു  കൊടുക്കുകയും ചെയ്തതായാണ് അറിവ്  ഇതേ തുടർന്ന് തദ്ധേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും,റവന്യൂ വകുപ്പ് മന്ത്രിക്കും പരാതി കൊടുക്കുകയും ചെയ്തു. റവന്യൂ വകുപ്പിന്റെ ഇടപെടീലൂടെ പഞ്ചായത്ത് സെക്രട്ടി പോലീസ് സാന്നിദ്ധ്യത്തിൽ പണി നിർത്തി വെപ്പിക്കുകയും ചെയ്തു.. ഇതിനെതിരെ ട്രിബ്യൂണലിൽ നിന്ന് ഇടക്കാല സ്റ്റേ വാങ്ങി അയാൾ മുഴുവൻ പണിയും പൂർത്തീകരിക്കുകയും  പണത്തിന്റെ സ്വാധീനത്താൽ പരാതിക്കാരയവർക്ക് എതിരെ ഉടമയുടെ   പിതാവ്   കേരള ഹൈക്കോടതിയിൽ പരാതി കൊടുക്കുകയും ചെയ്തു. നിയമ ലംഘനം നടത്തിയതും ലൈസൻസ് ഇല്ലാത്തതുമായ കട മുറികൾ ഇപ്പോഴും പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു.  ചട്ട ലംഘനം നടത്തി നിർമ്മിച്ച കെട്ടിടത്തിനെതിരെ  തുടരന്വേഷണം    വേണമെന്നും  സർക്കാർ ഇതിലിടപെടണം എന്നും സി.പി.ഐ ആറ്റുപുറം ബ്രാഞ്ച് കമ്മറ്റി സെക്രട്ടറി കെ.പി.യേശുദാസ് മൈനാഗപ്പള്ളി, ബ്രാഞ്ച് സെക്രട്ടറി എം.സുധീഷ് എന്നിവർ ആവശ്യപ്പെട്ടു

Related Articles

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles