GREEN MEDIA VISION
തിരുവനന്തപുരം; കൃത്യ നിർവ്വഹണത്തിൽ വീഴ്ച വരുത്തി മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ കാട്ടാക്കട അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർക്കെതിരെ കാട്ടക്കട പോലീസ് സ്റ്റേഷനിൽ വ്യാജ പരാതി നൽകിയ കാട്ടാക്കട യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർമാരായ റ്റി. അയ്യപ്പൻ, ബി.പി അജിത് കുമാർ, എ.കെ വിമൽകുമാർ, കാട്ടക്കട യൂണിറ്റിലെ ഇൻസ്പെക്ടർ ആയിരുന്ന ഇപ്പോൾ നെടുമങ്ങാട് യൂണിറ്റിൽ ജോലി ചെയ്യുന്ന എം. ഹരികുമാർ എന്നിവരെ അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റി നിയമിച്ചു.
റ്റി. അയ്യപ്പനെ വയനാട് ജില്ലയിലെ മാനന്തവാടിയിലേക്കും, ബി.പി. അജിത് കുമാറിനെ മലപ്പുറം ജില്ലയിലെ നിലമ്പൂർ യൂണിറ്റിലേക്കും, എ.കെ. വിമൽകുമാറിനെ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലേക്കും, എം.ഹരികുമാറിനെ ഇടുക്കി ജില്ലയിലെ കട്ടപ്പനയിലേക്കുമാണ് സ്ഥലം മാറ്റിയത്.
കൃത്യ നിർവ്വഹണത്തിൽ വീഴ്ച വരുത്തിയ സംഭവത്തിൽ ഇവർ നാല് പേർക്ക് എതിരെ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ സി.പി. പ്രസാദ് നടപടിക്ക് ശുപാർശ ചെയ്തിരുന്നു. തുടർന്ന് ഇവരെ ജാതി പറഞ്ഞ് ആക്ഷേപിച്ച് എന്നാരോപിച്ച് വ്യാജ പരാതി ഇവർ കാട്ടാക്കട പോലീസിന് നൽകുകയും പോലീസ് കേസ് എടുക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജനുവരി 14 ന് തനിക്ക് എതിരെ വ്യാജ പരാതി നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സി.പി.പ്രസാദ് സിഎംഡിക്ക് പരാതി നൽകി.
റിപ്പോർട്ട് ;കടവിൽ റഷീദ്
GREEN MEDIA VISION