Home Latest News മേളയിലെ ഗോവിന്ദൻകുട്ടി ഓർമ്മയായി .നടൻ മേളരഘു അന്തരിച്ചു

മേളയിലെ ഗോവിന്ദൻകുട്ടി ഓർമ്മയായി .നടൻ മേളരഘു അന്തരിച്ചു

by Green Media Vision

കൊല്ലം;പ്രശസ്ത നടൻ  മേള രഘു (60) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു  1980 ൽ  കെ ജി ജോർജ് സംവിധാനം ചെയ്ത മേളയിൽ നായകനായി അഭിനയിച്ചാണ് രഘു സിനിമാ ജീവിതത്തിനു തുടക്കമിട്ടത്. ഇന്നത്തെ പ്രശസ്തതാരം മമ്മൂട്ടിയായിരുന്നു  മേളയിൽ ഉപനായകൻ ഒരു സർക്കസ് കൂടാരത്തിൽ നടക്കുന്ന വെത്യസ്തമായ കഥയാണ് മേള എന്ന സിനിമ പറഞ്ഞത്  സർക്കസിലെ  കോമാളിയായ കുള്ളന്റെ ഗോവിന്ദൻകുട്ടി (രഘു) സുന്ദരിയായ ഭാര്യശാരദയും (അഞ്ജലി നായിഡു ) പുതുതായി വരുന്ന മോട്ടോർ സൈക്കിൾ അഭ്യാസിയും സുന്ദരനുമായ യുവാവ്  വിജയനും  (മമ്മൂട്ടി) തമ്മിൽ രൂപപ്പെടുന്ന പ്രണയം അവർ മൂന്നു പേരുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന കൊടുങ്കാറ്റുകൾ ആണ്‌ സിനിമയുടെ ഇതിവ്യത്തം.   ബാലൻ എന്ന ഒരു  അതുവരെ ആരും പറയാത്ത ഒരു പ്രമേയമായിരുന്നു മേള എന്ന സിനിമ പറഞ്ഞത്പൊക്കം കുറഞ്ഞ രഘു എന്ന നടന്റെ അഭിനയമികവുതന്നെയായിരുന്നു മേള എന്ന സിനിമയുടെ വിജയവും മലയാളത്തിലും തമിഴിലുമായി അദ്ദേഹം മുപ്പതിലധികം   സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. “പൊക്കമില്ലാത്തതാണ് എന്റെ പൊക്കം” എന്ന  കുഞ്ഞുണ്ണി മാഷിന്റെ വരികൾ അന്ന്വർത്ഥമാക്കുന്നതായിരുന്നു രഘു എന്ന നടന്റെ അഭിനയ മികവ്.തന്റെപൊക്കത്തിനേക്കാളുപരി അഭിനയത്തികവിൽ രഘു അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു . മലഹാസനുമൊത്ത് ‘അപൂർവ സഹോദരങ്ങൾ’ എന്ന സിനിമയിൽ അഭിനയിച്ചു. സിനിമയിൽ 40 വർഷം പിന്നിട്ട രഘു മോഹൻലാലിന്റെ ‘ദൃശ്യം 2’ൽ ആണ് ഒടുവിൽ അഭിനയിച്ചത്.കഴിഞ്ഞ മാസം 16ന് രഘു വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ചേർത്തല താലൂക്കാശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: ശ്യാമള. മകൾ: ശിൽപ

You may also like

Leave a Comment