28 C
Kollam
Wednesday, June 16, 2021
spot_img

മേയ് 27 ജവഹർലാൽ നെഹ്രുവിൻ്റെ ചരമവാര്‍ഷികദിനം

നവഭാരത ശില്പി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ജവഹര്‍ലാല്‍ നെഹ്രു. ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവ്, രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്‌റു രാജ്യാന്തരതലത്തിൽ  ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. മഹാത്മാ ഗാന്ധിയുടെ  ആശിസ്സുകളോടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ മുന്നണി പ്പോരാളിയായി മാറിയ ഇദ്ദേഹം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964 ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. 1889 നവംബര്‍ 14 ന് അലഹബാദിലാണ് അദ്ദേഹം ജനിച്ചത്. ഇംഗ്ലണ്ടില്‍നിന്ന് ഉന്നത വിദ്യാഭ്യാസം നേടി  നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം സ്വതന്ത്ര്യസമരത്തിൻ്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. 1946 സെപ്റ്റംബറില്‍ ഇടക്കാല മന്ത്രിസഭ രൂപീകരിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം മരണം വരെ അദ്ദേഹമായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. ഇന്ത്യയെ കണ്ടെത്തല്‍, ലോകചരിത്രാവലോകനം, ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ അടക്കം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. 1955 ല്‍ ഭാരതതരത്‌നം ലഭിച്ചു. 1964 മെയ് 27 ന് ജവഹര്‍ലാല്‍ നെഹ്രു അന്തരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,810FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles