24.9 C
Kollam
Wednesday, July 28, 2021
spot_img

മേയ് 22 ലോക ജൈവവൈവിധ്യദിനം

എല്ലാ വര്‍ഷവും മേയ് 22 ഐക്യരാഷ്ട്രയുടെ ആഭിമുഖ്യത്തില്‍ ലോക ജൈവവൈവിധ്യദിനമായി ആചരിക്കുന്നു.ആവാസവ്യവസ്ഥയുടെ ആരോഗ്യക്ഷമതയുടെ അളവുകോലാണ് ജൈവവൈവിധ്യം. കൂടുതല്‍ ജൈവവൈവിധ്യമുണ്ടങ്കില്‍ ആവാസവ്യവസ്ഥ കൂടുതല്‍ ആരോഗ്യമുള്ളതായി കണക്കാക്കപ്പെടുന്നു. കാലാവസ്ഥയുടെ ഭാഗവും കൂടിയാണിത്. ജൈവ വ്യവസ്ഥിതിയിൽ വന്ന മാറ്റങ്ങൾ ഭൂമിയിലെ ജനങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു . ധ്രുവപ്രദേശത്തേക്കാള്‍ സമശീതോഷ്ണമേഖലയിലാണ് കൂടുതല്‍ ജൈവവൈവിധ്യ സമ്പന്നതയുള്ളത്. ദ്രുതഗതിയിലുള്ള പാരിസ്ഥിതികമാറ്റം വംശനാശത്തിനും ജൈവവൈവിദ്ധ്യത്തിന്റെ ശോഷണത്തിനും കാരണമാകുന്നുണ്ട്. യു.എന്‍ അസംബ്ലിയുടെ രണ്ടാം കമ്മിറ്റി മുന്‍കൈ എടുത്ത് 1993 മുതല്‍ 2000 വരെ ഡിസംബര്‍ 29 ന് നടത്തപ്പെട്ടിരുന്ന കണ്‍വെന്‍ഷന്‍ ഓണ്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി എന്ന ദിനാഘോഷം ഫലപ്രദമായി ആഘോഷിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് 2000 ഡിസംബര്‍ 20 ന് ഈ ദിനം ഡിസംബറില്‍ അവധിദിവസങ്ങള്‍ കൂടുതലാണെന്ന് കാരണത്താല്‍ മേയ് 22 ലേക്ക് മാറ്റപ്പെട്ടു. പ്രകൃതിയെ സംരക്ഷിക്കാനും ജൈവവൈവിധ്യം നിലനിര്‍ത്താനും നമ്മൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles