26.9 C
Kollam
Monday, July 26, 2021
spot_img

മേയ് 20 ക്രിസ്റ്റഫർ കൊളംബസ് ചരമവാര്‍ഷികദിനം

നാവികരുടെ കുലപതിയായ ക്രിസ്റ്റഫർ കൊളംബസ് ഇറ്റലിയിലെ ജെനോവയിൽ 1451 ൽ ജനിച്ചു. അദ്ദേഹത്തിൻ്റെ ജീവിതം നിഗൂഡതകൾ നിറഞ്ഞതാണ്. അദ്ദേഹം ജനിച്ചത് സ്പെയിനിലോ പോർച്ചുഗലിലോ ആണെന്ന് കരുതുന്ന ചരിത്രകാരന്മാർ നിരവധിയാണ്. പോർച്ചുഗലിലെ ഒരു കപ്പലിൽ ജോലി ലഭിച്ച കൊളംബസ് തന്റെ സഹോദരൻ ബാർത്തലോമിയോയ്ക്കൊപ്പം ഭൂപട നിർമാതാവായി പ്രവർത്തിച്ചു. എന്നാൽ, കടൽയാത്രയോടുള്ള ഭ്രമവും സഞ്ചാരിയായി പണവും കീർത്തിയും നേടാനുള്ള മോഹവും കൊളംബസിനെ കപ്പൽയാത്രയിലേക്ക് വഴി നടത്തി. 
പോർച്ചുഗലിലെ നഗരമായ ലിസ്ബൺ കേന്ദ്രമാക്കിയായിരുന്നു കൊളംബസിന്റെ പ്രവർത്തനങ്ങൾ. അത്ഭുതങ്ങളുടെ ലോകമായ ഇൻഡീസ്( ഇന്ത്യ) കണ്ടെത്താനുള്ള ശ്രമമാണ് കൊളംബസിനെ അമേരിക്കയിലെത്തിച്ചത്. 
1492 ഓഗസ്റ്റ് 3 ന് സ്പാനിഷ് ചക്രവർത്തിയായ ഫെർഡിനാൻ്റിൻ്റെ പിന്തുണയോടെ കൊളംബസ് തന്റെ ആദ്യയാത്ര ആരംഭിച്ചു.ഒക്ടോബർ 28 ന് ക്യൂബയുടെ വടക്ക് കിഴക്ക് ഭാഗത്തെത്തി. കിഴക്കോട്ട് യാത്ര തുടർന്ന് കൊളംബസിന്റെ കപ്പൽ 1492 ഡിസംബർ 5 ന് ഹിസ്പാനിയോള (ഇന്നത്തെ ഹെയ്തി)യിലെത്തി. അവിടെവച്ച് തകർന്ന തന്റെ സാന്റമരിയ എന്ന കപ്പലിനെ ഉപേക്ഷിച്ചെങ്കിലും അതിന്റെ ഭാഗങ്ങൾ ഉപയോഗിച്ച് ലാ നാവിദാദ് എന്ന ആദ്യ യൂറോപ്യൻ കോളനി സ്ഥാപിച്ചു. തന്റെകൂടെ യാത്ര ചെയ്ത 39 പേരെ അവിടെ നിലനിർത്തിയായിരുന്നു മടക്കയാത്ര. തിരികെ യാത്രയാരംഭിച്ച കൊളംബസ് 1493 മാർച്ച് പതിനഞ്ചിന് സ്പെയിനിലെ ബാർസിലോണയിലെത്തി. സ്വർണവും സമ്പത്തും അന്വേഷിച്ചുള്ള യാത്രയിൽ കാലത്തിനൊപ്പം ഒഴുകിയ മനുഷ്യനായിരുന്നു കൊളംബസ്. പക്ഷേ മനുഷ്യചരിത്രത്തിലെ എക്കാലത്തെയും ധീരനായ നാവികനെന്ന പേര് ഇൻഡീസ് കണ്ടെത്താനായില്ലെങ്കിലും കൊളംബസിന് സ്വന്തം. ചുരുക്കിപ്പറഞ്ഞാൽ ആധുനിക അമേരിക്കയുടെ സൃഷ്ടിയിൽ ആർക്കും ഒഴിവാക്കാനാവാത്ത കൈയൊപ്പ് ചാർത്തിയാണ് കൊളംബസ് 1506 മെയ് 20 ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles