26.9 C
Kollam
Monday, July 26, 2021
spot_img

മെയ് 16 സുമംഗലയുടെ ജന്മവാർഷികദിനം

മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരിയായിരുന്ന സുമംഗല എന്ന ലീലാ നമ്പൂതിരിപ്പാട് 1934 മെയ് 16 ന് പാലക്കാട് ജില്ലയിലെ വെള്ളിനേഴിയില്‍ ഒളപ്പമണ്ണ മനയില്‍ ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാടിന്റെയും ഉമാ അന്തര്‍ജനത്തിന്റെയും മകളായി ജനിച്ചു. കുട്ടികള്‍ക്കായി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. പച്ചമലയാളം നിഘണ്ടു തയ്യാറാക്കി. കൃതികള്‍ മലയാളത്തിലേക്ക് തര്‍ജമചെയ്തു . ചെറുകഥകള്‍ക്കും നോവലുകള്‍ക്കും പുറമെ കുട്ടികള്‍ക്കുവേണ്ടി അന്‍പതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. സ്മിത് സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു. കേരളകലാമണ്ഡലത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിന്റെ മേധാവിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളസര്‍ക്കാരിന്റെ സാമൂഹ്യക്ഷേമവകുപ്പ് അവാര്‍ഡ് (നെയ്പായസം), കേരളസാഹിത്യഅക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപദ്മനാഭസ്വാമി അവാര്‍ഡ് (മിഠായിപ്പൊതി), ബാലസാഹിത്യത്തിനുള്ള 2010ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (നടന്നു തീരാത്ത വഴികള്‍), കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം , ശൂരനാട് കുഞ്ഞന്‍പിള്ള പുരസ്‌കാരം എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2021 ഏപ്രില്‍ 27 ചൊവ്വാഴ്ച വൈകുന്നേരം 6:05 ഓടെ വടക്കാഞ്ചേരിയിലെ മകന്റെ വീട്ടിൽ വെച്ച് കഥകളുടെ മുത്തശ്ശി അന്തരിച്ചു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles