30.9 C
Kollam
Tuesday, August 3, 2021
spot_img

മെയ് 14 നിത്യചൈതന്യയതിയുടെ ചരമവാര്‍ഷികദിനം

പ്രമുഖ ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്ന ഗുരു നിത്യചൈതന്യയതി പത്തനംതിട്ട ജില്ലയിലെ മുറിഞ്ഞകല്ലില്‍ 1924 നവംബര്‍ 2 നാണ് ജനിച്ചത്.
ജയചന്ദ്രപ്പണിക്കർ എന്നായിരുന്നു പൂർവ്വാശ്രമ നാമം. ഹൈസ്കൂൾ മെട്രിക്കുലേഷനു ശേഷം വീടുവിട്ട് ഭാരതത്തിലുടനീളം അലഞ്ഞു തിരിഞ്ഞു. ഇന്ത്യയിലെയും പാകിസ്താനിലെയും ബംഗ്ലാദേശിലെയും മിക്കവാറും എല്ലാ സ്ഥലങ്ങളിലും അദ്ദേഹം സഞ്ചരിച്ചു. രമണ മഹർഷിയിൽ നിന്നാണ് നിത്യ ചൈതന്യ എന്ന പേരിൽ സന്ന്യാസം സ്വീകരിച്ചത്. എം.എ ബിരുദം നേടിയശേഷം കൊല്ലം ശ്രീനാരായണ കോളേജിലും മദ്രാസ് വിവേകാനന്ദ കോളേജിലും അധ്യാപകനായിരുന്നു. ദല്‍ഹിയിലെ സൈക്കിക് ആന്‍ഡ് സ്പിരിച്വല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍, അമേരിക്ക, ഇംഗ്ലണ്ട്, യൂറോപ്പ് എന്നിവിടങ്ങളിലെ സര്‍വ്വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസര്‍ എന്നീ നിലകളിലും സേവനമലുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഫേണ്‍ഹില്‍ ഗുരുകുലത്തിന്റേയും നാരായണ ഗുരുകുലത്തിന്റേയും ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്‌സിറ്റിയുടേയും അധിപനായിരുന്നു. ഇദ്ദേഹത്തെ ശ്രീനാരായണഗുരുവിന്റെ ആത്മീയ ശൃംഖലയിൽ മൂന്നാമൻ ആയി കണക്കാക്കപ്പെടുന്നു. തത്ത്വശാസ്ത്രം, മനശാസ്ത്രം, സൗന്ദര്യശാസ്ത്രം, സാമൂഹികാചാരങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1999 മെയ് 14 ന് സമാധിയായി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,883FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles