കേന്ദ്ര സർക്കാരിന്റെ “മെയ്ക്ക് ഇൻ ഇന്ത്യ’ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കി രാജ്യത്തെ വാഹന മേഖലയെ സ്വയം പര്യാപ്തമാക്കുന്നതിനും വാഹനങ്ങളുടെയും വാഹന ഭാഗങ്ങളുടെയും ബദൽ നിർമ്മാണ കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനും കേന്ദ്ര ഘനവ്യവസായ മന്ത്രാലയം നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത്. ഗതാഗത രംഗത്തെ വൈദ്യുതീകരണത്തിനുവേണ്ടിയും സുപ്രധാന നടപടികളെടുത്തു മന്ത്രാലയം. ഘനവ്യവസായ മന്ത്രാലയത്തിന്റെ ഈ വർഷത്തെ പ്രധാന സംരംഭങ്ങൾ ഇനിപ്പറയുന്നവയാണ് :
1. രാജ്യത്തെ വൈദ്യുത വാഹനങ്ങളുടെ ഉത്പാദനവും ഉപയോഗവുമായി ബന്ധപ്പെട്ട പദ്ധതിയുടെ രണ്ടാം ഘട്ടം (ഫെയിം ഇന്ത്യ2) ജൂണിൽ പുനർരൂപകൽപ്പന ചെയ്ത് 10,000 കോടി രൂപ ചെലവിൽ തുടക്കമിട്ടു.
ഭേദഗതികൾ ഇങ്ങനെ:
• ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കുള്ള ഡിമാൻഡ് ഇൻസെന്റീവ് 10,000കിലോവാട്ടിൽ ൽ നിന്ന് 15,000കിലോവാട്ടായി വർധിപ്പിച്ചു. പരമാവധി പരിധി വാഹനങ്ങളുടെ വിലയുടെ 20% ൽ നിന്ന് 40% ആയി ഉയർത്തി. ഇലക്ട്രിക് മുച്ചക്ര വാഹനങ്ങളുടെ മുൻകൂർ ചെലവ് താങ്ങാനാവുന്ന തലത്തിലും ഐ സി ഇ -3 ചക്ര വാഹനങ്ങൾക്ക് തുല്യമായും കൊണ്ടുവരുന്നതിനുമുള്ള പ്രധാന മാർഗം സമാഹരണം ആയിരിക്കും.
• ഇലക്ട്രിക് ബസുകൾക്കായി, നാൽപ്പതു ലക്ഷത്തിലധികം ജനസംഖ്യയുള്ള ഒമ്പതു നഗരങ്ങൾ (മുംബൈ, ഡൽഹി, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ, കോൽക്കത്ത, സൂററ്റ്, പൂനെ) ലക്ഷ്യമിടുന്നു.
• ഈ പദ്ധതി രണ്ട് വർഷത്തേക്ക് കൂടി, അതായത് 2024 മാർച്ച് 31 വരെ നീട്ടിയിരിക്കുന്നു. വൈദ്യുത ഇരുചക്രവാഹനങ്ങളുടെ വിൽപ്പന ഫെയിം II-ന്റെ പുനർ രൂപകൽപ്പനയ്ക്ക് മുമ്പ്, ആഴ്ചയിൽ 700 എന്നതിൽ നിന്ന് ഫെയിം II-ന്റെ പുനർ രൂപകൽപ്പനയ്ക്ക് ശേഷം ആഴ്ചയിൽ 5000 ൽ അധികമായി വർധിച്ചു.
ഈ വർഷത്തെ ഫെയിം ഇന്ത്യ 2 പദ്ധതിക്ക് കീഴിലുള്ള നേട്ടങ്ങൾ:
• മൊത്തം 1.4 ലക്ഷം വൈദ്യുത വാഹനങ്ങൾക്ക് ഫെയിം2ന് കീഴിൽ ഏകദേശം 500 കോടി രൂപയുടെ കിഴിവ് നൽകി. 1.85 ലക്ഷം വൈദ്യുത വാഹനങ്ങൾക്കാണ് ഇതുവരെ ഇളവ് ലഭിച്ചത്.
•835 ഇലക്ട്രിക് ബസുകൾ വിന്യസിച്ചിട്ടുണ്ട്. പദ്ധതിക്കു കീഴിൽ ആകെ വിന്യസിച്ചത് 861 വൈദ്യുത ബസുകൾ.
• നഗര /സംസ്ഥാന ഗതാഗത സ്ഥാപനങ്ങൾ ഈ വർഷം ഡിസംബർ 16 വരെ, 1,040 വൈദ്യുത ബസുകൾക്കുള്ള സപ്ലൈ ഓർഡർ നൽകി. ഫെയിമിന് കീഴിൽ ആകെ 3,428 ഇലക്ട്രിക് ബസുകളുടെ സപ്ലൈ ഓർഡറുകൾ നൽകിയിട്ടുണ്ട്.
• ഈ വർഷം നഗര/സംസ്ഥാന ഗതാഗത സ്ഥാപനങ്ങൾക്ക് അവരുടെ അഭ്യർഥനപ്രകാരം 1,040 ഇലക്ട്രിക് ബസുകൾക്കായി സപ്ലൈ ഓർഡർ/ഔദ്യോഗിക സ്ഥിരീകരണ പത്രം നൽകാനുള്ള കാലാവധി ദീർഘിപ്പിച്ച് നൽകി.
• 2021 ഡിസംബർ 16 വരെ 1,576 വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകൾ അനുവദിക്കുകയും, 9 എക്സ്പ്രസ് വേകളിലും 16 ഹൈവേകളിലും ഇതിനായുള്ള ഔദ്യോഗിക സ്ഥിരീകരണ പത്രം നൽകുകയും ചെയ്തിട്ടുണ്ട്.
• 2021 ഡിസംബർ 16 വരെ 35 ചാർജിങ് സ്റ്റേഷനുകൾക്കുള്ള ഔദ്യോഗിക സ്ഥിരീകരണ പത്രം. നഗരങ്ങളിലെ 1,797 ചാർജിങ് സ്റ്റേഷനുകൾക്കായി അനുമതി നൽകി.
• ഈ വർഷം, ഡിസംബർ 16 വരെ 104 ഇവി ചാർജിങ് സ്റ്റേഷനുകൾ കമ്മിഷൻ ചെയ്തിട്ടുണ്ട്.
2. രാജ്യത്ത് 50 ഗിഗാവാട്ട് അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ (എസിസി), 5 ഗിഗാവാട്ട്’നിഷ്’ എസിസി ഉത്പാദന സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിന്, 18,100 കോടി രൂപ മുതൽമുടക്കിലുള്ള നാഷണൽ പ്രോഗ്രാം ഓൺ അഡ്വാൻസ്ഡ് കെമിസ്ട്രി സെല്ലിന് കഴിഞ്ഞ മേയ് 12ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നിലവിൽ രാജ്യത്ത് എസിസി ഇറക്കുമതി ചെയ്യുകയാണ്. 2021 ജൂൺ 9-നാണ് പദ്ധതി വിജ്ഞാപനം ചെയ്തത്.
• ഈ പദ്ധതിയിലൂടെ ആഭ്യന്തര-വിദേശ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യം.
• 45,000 കോടി രൂപയുടെ മൊത്തം നിക്ഷേപമാണ് പദ്ധതിയുടെ കീഴിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഇതുപ്രകാരം എസിസി ഇറക്കുമതി ചെലലവ് 1,50,000 കോടി രൂപ കുറയും.
• ആഭ്യന്തര, അന്തർദേശീയ നിർമാതാക്കളിൽ നിന്നുള്ള അപേക്ഷ ക്ഷണിക്കാൻ ഒക്റ്റോബർ 22ന് റിക്വസ്റ്റ് ഫൊർ പ്രൊപ്പോസൽ പുറപ്പെടുവിച്ചു. 2021 നവംബർ 12ന് നടന്ന പ്രീപ്രൊപ്പോസൽ കോൺഫറൻസിൽ 20ലധികം ആഭ്യന്തര, അന്തർദേശീയ നിർമാതാക്കളെ പ്രതിനിധീകരിച്ച് 100ലധികം പേർ പങ്കെടുത്തു.
3. നൂതന വാഹന സാങ്കേതികവിദ്യ ഉത്പന്നങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും വാഹന നിർമാണ മൂല്യ ശൃംഖലയിൽ നിക്ഷേപം ആകർഷിക്കുന്നതിനുമായി 25,938 കോടി രൂപ ചെലവിൽ വാഹന, വാഹന ഘടകഭാഗങ്ങൾക്കായുള്ള ഉത്പാദന അധിഷ്ഠിത കിഴിവ് (പിഎൽഐ) പദ്ധതിക്ക് 2021 സെപ്റ്റംബർ 15ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.
• പി എൽ ഐ പദ്ധതി അഞ്ച് വർഷത്തിൽ, 1,42,500 കോടിയിലധികം പുതിയ നിക്ഷേപം ആകർഷിക്കും. 12.3 ലക്ഷം കോടിക്ക് മുകളിൽ ഇൻക്രിമെന്റൽ ഉത്പാദനവും, 7.5 ലക്ഷം അധിക തൊഴിലവസരങ്ങളും സൃഷ്ടിക്കും.
• ഈ പദ്ധതി, വാഹന വ്യവസായത്തിന്റെ മൂല്യ ശൃംഖലയിൽ മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളിക്കാനും ആഗോള വാഹന വ്യാപാരത്തിൽ ഇന്ത്യയുടെ വിഹിതം വർദ്ധിപ്പിക്കാനും സഹായിക്കും.