25.7 C
Kollam
Thursday, October 6, 2022
spot_img

മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിൽ ആക്രമണം : യുവാക്കൾ പോലീസ് പിടിയിൽ

പാരിപ്പളളി: ഗവ. മെഡിക്കൽ കോളേജ് വനിത ഹോസ്റ്റലിൽ അതിക്രമിച്ച് കയറി മെഡിക്കൽ വിദ്യാർത്ഥികളെ ആക്രമിച്ച സംഘത്തെ പോലീസ് പിടികൂടി. പാരിപ്പളളി കിഴക്കനേല വട്ടയം സ്വദേശികളായ ചരുവിള വീട്ടിൽ വേലപ്പൻ മകൻ സുജിത്ത്(31), ചരുവിള വീട്ടിൽ രാജൻ മകൻ അനിൽ (34) എന്നിവരാണ് പോലീസ് പിടിയിലായത്. പ്രതികൾ 29 ന് രാത്രി പാരിപ്പളളി മെഡിക്കൽ കോളേജിലെ വനിത ഹോസ്റ്റലിന്റെ ഹാളിൽ അതിക്രമിച്ച് കയറി മെഡിക്കൽ വിദ്യാർത്ഥിനികളെ അസഭ്യം വിളിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യുകയായിരുന്നു. വിദ്യാർത്ഥിനികളുടെ ഒച്ചകേട്ട് സമീപ സ്ഥലത്തെ ജെന്റസ് ഹോസ്റ്റലിൽ നിന്നും എത്തിയ കോളേജ് യൂണിയൻ ചെയർമാൻ അടക്കമുളളവർ പ്രതികളെ ചോദ്യം ചെയ്തു. പ്രകോപിതരായ പ്രതികൾ വിദ്യാർത്ഥികളെ കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു.പാരിപ്പളളി മെഡിക്കൽ കോളേജ് എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥൻ അറിയിച്ചതനുസരിച്ച് പാരിപ്പളളി പോലീസ് സ്റ്റേഷനിൽ നിന്നും എത്തിയ പോലീസ് സംഘം പ്രതികളെ മെഡിക്കൽകോളേജ് പരിസരത്ത് നിന്നും പിടികൂടുകയായിരുന്നു. പാരിപ്പള്ളി ഇൻസ്പെക്ടർ അൽജബർ. എ, എസ്സ്.ഐ രാമചന്ദ്രൻ, എ.എസ്സ്.ഐ അഖിലേഷ്, സി.പി.ഒ മാരായ ദീപക്ദാസ്, ബിന്ദു, അനൂപ്, സലാഹുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ റിമാന്റ് ചെയ്തു. ആരോഗ്യപ്രവർത്തകർക്കെതിരെയുളള അതിക്രമം യാതൊരു കാരണവശാലും അനുവദിക്കില്ലായെന്നും കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി ഐ പി എസ് അറിയിച്ചു

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles