24.9 C
Kollam
Tuesday, January 25, 2022
spot_img

മൂന്ന് ദിവസം കൊണ്ട് സംസ്ഥാനത്ത് പെയ്തത് 358 ശതമാനം അധികമഴ

കൊച്ചി: കഴിഞ്ഞ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ കേരളത്തിന് ലഭിച്ചത് 358 ശതമാനം അധികമഴ.  28.1ന് പകരം 128.6 മില്ലീമീറ്റര്‍ മഴയാണ് മൂന്നു ദിവസം കൊണ്ട് സംസ്ഥാനത്ത് ലഭിച്ചത്. ശനിയാഴ്ച ഒരു ദിവസത്തെ കണക്ക് പരിശോധിക്കുമ്പോള്‍ കേരളത്തിന് ലഭിച്ചത് 769 ശതമാനം അധിക മഴയാണ്. ശനിയാഴ്ച രാവിലെ 8.30 മുതല്‍ ഞായറാഴ്ച രാവിലെ 8.30 വരെ 24 മണിക്കൂറില്‍ 9.3ന് പകരം 80.8 മി.മീ മഴ ലഭിച്ചു.

സെപ്റ്റംബര്‍ അവസാനത്തില്‍ തുടങ്ങി ഒക്ടോബര്‍ ആദ്യപാതിയില്‍ മുറുകിയ സമാനമായ മഴ സംസ്ഥാനത്ത് അപൂര്‍വമാണ്. ഒക്ടോബര്‍ 1 മുതല്‍ 17 വരെ സംസ്ഥാനത്ത് 138 ശതമാനം അധികമഴ രേഖപ്പെടുത്തി. തുലാവര്‍ഷം തുടങ്ങുന്നതിന് മുൻപേ തന്നെ, സംസ്ഥാനത്ത് തുലാവര്‍ഷ കാലയളവില്‍ ലഭിക്കേണ്ട ആകെ മഴയുടെ 84 ശതമാനം ഇതുവരെ പെയ്തതായി കാലാവസ്ഥാനിരീക്ഷണ വകുപ്പ് അറിയിച്ചു.ഒക്ടോബര്‍ 17 വരെ ലഭിച്ചത് 412.2 മില്ലിമീറ്റര്‍ മഴയാണ്. കാസര്‍കോട് ജില്ലയില്‍ 344 മില്ലിമീറ്റര്‍ ലഭിക്കേണ്ടിടത്ത് ഇതുവരെ 406 മില്ലിമീറ്റര്‍ മഴ ലഭിച്ചു. കണ്ണൂരില്‍ 376 മില്ലിമീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്ത് 441 മില്ലിമീറ്ററും കോഴിക്കോട് 450 ലഭിക്കേണ്ട സ്ഥാനത്ത് 515 മില്ലിമീറ്റര്‍ മഴയും ഇതിനകം പെയ്തു.

താളം തെറ്റിച്ച്‌ രണ്ട് ന്യൂനമര്‍ദം പത്തനംതിട്ട ജില്ലയില്‍ സീസണില്‍ ലഭിക്കേണ്ട മഴയുടെ 97 ശതമാനവും പാലക്കാട് 90 ശതമാനവും മലപ്പുറം 86 ശതമാനവും ലഭിച്ചു. തുലാവര്‍ഷക്കാലമായ ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള മൂന്നുമാസം കൊണ്ട് പെയ്യേണ്ട മഴയുടെ പകുതിയലധികമാണ് സംസ്ഥാനത്ത് ഇതിനോടകം പെയ്തുകഴിഞ്ഞത്. തുലാവര്‍ഷക്കാലത്ത് 492 മില്ലിമീറ്ററാണ് ശരാശരി ലഭിക്കേണ്ട മഴ. അറബിക്കടലിലും ബംഗാള്‍ ഉല്‍ക്കടലിലും ഒരേസമയം ന്യൂനമര്‍ദം ഉണ്ടായതിനെത്തുടര്‍ന്നുള്ള തീവ്രമഴയാണ് കേരളത്തില്‍ കനത്ത നാശം വിതയ്ക്കാന്‍ കാരണമായതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ നിഗമനം.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles