ന്യൂഡല്‍ഹി: മൂന്ന് മാസത്തിനുള്ളിൽ അഞ്ച് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. പുതിയ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ.എസ്.സോമനാഥാണ് ഈ വിവരം അറിയിച്ചത്. കൊവിഡ് വ്യാപനം ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ വിക്ഷേപണങ്ങളെ ബാധിച്ചിരുന്നു. റിസാറ്റ്-1A പി.എസ്.എല്‍.വി C5-2 ആയിരിക്കും ഐഎസ്ആര്‍ഒ ഫെബ്രുവരിയില്‍ വിക്ഷേപിക്കാൻ ഒരുങ്ങുന്നത്. സാറ്റ്ലൈറ്റ് വിക്ഷേപണങ്ങള്‍ക്ക് വേണ്ടിയാകും ഇത്. തുടർന്ന് ഓഷ്യന്‍സാറ്റ്-3യും ഐ.എന്‍.എസ് 2B ആനന്ദ് പി.എസ്.എല്‍.വി C-53യും മാര്‍ച്ചില്‍ വിക്ഷേപിക്കും. എസ്.എസ്.എല്‍.വി-D1 മൈക്രോ സാറ്റ് ഏപ്രിലിലും വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്.ഒ അറിയിച്ചു