26.9 C
Kollam
Tuesday, May 17, 2022
spot_img

മൂന്നാർ നീയെന്നും സുന്ദരി 

ഫോട്ടോ;സുരേഷ് ചൈത്രം 

മഴയിലും കോടമഞ്ഞിലും കുളിച്ചു നിൽക്കുകയാണ് കേരളത്തിന്റെ ഊട്ടി എന്ന് വിശേഷിപ്പിക്കാവുന്ന മൂന്നാർ. കൊറോണ എന്ന മഹാമാരി മൂന്നാർ എന്ന വിനോദ സഞ്ചാരകേന്ദ്രത്തിന്റെ തുടിപ്പുകൾ ഇല്ലാതാക്കി. മഞ്ഞും മഴയും ആസ്വദിച്ചു. മൂന്നാർ എന്ന സുന്ദരിയുടെ മാറിലൂടെ പ്രണയാതുരരായി നടക്കാൻ ഇപ്പോൾ സഞ്ചാരികളില്ല. വിനോദ സഞ്ചാരികളെ മാത്രം ലക്ഷ്യമിട്ടു ഉപജീവനം നടത്തിയിരുന്ന, ചെറുകച്ചവടക്കാർ മുഴുവൻ പട്ടിണിയിൽ ആണ് . ഇനിയും നീലക്കുറുഞ്ഞിയുടെ താഴ്വരങ്ങളിലേയ്ക്ക് സഞ്ചാരികൾ  എത്തുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നവരാണ് മൂന്നാറിലെ സാധാരണക്കാർ. ഇവിടെയെത്തുന്ന സഞ്ചാരികളായിരുന്നല്ലോ .മൂന്നാറിന്റെ ഹൃദയത്തുടിപ്പുകൾ. ഇനിയുമൊരു വസന്തം അത് എന്ന് അറിയില്ല എങ്കിലും മൂന്നാർ അന്നും ഇന്നും നവോഢയെപ്പോലെ ഒരുങ്ങി നിൽക്കുന്ന സുന്ദരി തന്നെ. മഞ്ഞുപെയ്യുന്ന മലകളും കുളിരണിയുന്ന ചോലകളും സഞ്ചാരികളെ കാത്തിരിക്കുന്നു 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,300FansLike
800FollowersFollow
17,100SubscribersSubscribe
- Advertisement -spot_img

Latest Articles