25.2 C
Kollam
Tuesday, August 9, 2022
spot_img

മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കുടുംബത്തിനും വധ ഭീഷണി

ടിപി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകുമെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു.മുൻ ആഭ്യന്തര മന്ത്രിയ്ക്കുപോലും കേരളത്തിൽ രക്ഷയില്ല 

തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎൽഎ യും ആഭ്യന്തരമന്ത്രിയുമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എതിരെ വധഭീഷണിക്കത്ത്. എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്ത് ലഭിച്ചത്.10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയേയും മക്കളേയും ഉള്‍പ്പെടെ വകവരുത്തുമെന്നാണ് കത്തിൽ പറയുന്നത്. ക്രിമിനൽ പട്ടികയിൽപ്പെടുത്തിയതിന്റെ പ്രതികാരമാണ് ഇതിന് പിന്നിലെന്ന് കത്തിൽ പറയുന്നത്. കോഴിക്കോട് നിന്നുമാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്.സംഭവത്തിൽ തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ടിപി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകുമെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു.
ജയിലിൽ കിടക്കുന്ന ഒരാള്‍ അയച്ച കത്താണത്. ടിപി പ്രതികള്‍ എന്തും ചെയ്യാൻ മടിക്കാത്തവരാണെന്നും ഏത് ക്വട്ടേഷനും സ്വീകരിക്കുന്നവരാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. അവരാണ് ഇന്ന് നാട് ഭരിക്കുന്നത്. അങ്ങിനെ ആരോ ഒരാളിൽ നിന്നും വന്ന കത്തായാണ് ഞങ്ങൾ ഇതിനെ കാണുന്നത്. അതുകൊണ്ടുതന്നെയാണ്  തന്നെയാണ് ഈ വിഷയത്തിന് പ്രാധാന്യം കൊടുക്കുന്നത്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തേണ്ടത് ഞങ്ങളുടെ ബാധ്യതയാണ് ഞങ്ങളത്  ചെയ്തുവെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.

വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും  സംഭവത്തെ ഗൗരവകരമായി കാണുന്നുവെന്നും  പ്രതിപക്ഷ നേതാവ് പറഞ്ഞു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ജയിലിൽ കഴിയുന്നവര്‍ പുറത്തുള്ള ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിക്കുകയാണ്  സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് പേരുകള്‍ ഉയര്‍ന്ന് വരുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles