24.9 C
Kollam
Wednesday, July 28, 2021
spot_img

മുൻസഹപ്രവർത്തകയെ പി ആർഓ ആക്കാൻ വീണാ ജോർജ്ജിന്റ ശ്രമം;സിപിഎം തടഞ്ഞു


തിരുവനന്തപുരം: മുൻ സഹപ്രവർത്തകയെ സ്റ്റാഫിൽ ഉൾപ്പെടുത്താനുളള ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ നീക്കം സിപിഎം നേതൃത്വം തടഞ്ഞു. ആർഎംപി ബന്ധമുള്ള സഹപ്രവർത്തകക്കെതിരെ പാർട്ടിക്കുള്ളിൽ നിന്നും പരാതി ഉയർന്നതിനെ തുടർന്നാണ് നേതൃത്വത്തിന്‍റെ ഇടപെടൽ. മുൻ സഹപ്രവർത്തകയും സുഹൃത്തുമായ മാധ്യമപ്രവർത്തകയെ ഔദ്യോഗിക പിആർഒ ആക്കാനായിരുന്നു ആരോഗ്യമന്ത്രിയുടെ നീക്കം. ആറന്മുളയിൽ മത്സരിക്കുമ്പോൾ പിആർ സഹായങ്ങൾ നൽകിയ മാധ്യമപ്രവർത്തകയെ മന്ത്രിയായതിന് ശേഷവും വീണാ ജോർജ് ഒപ്പം കൂട്ടി. മാധ്യമപ്രവർത്തക

മന്ത്രി ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ തുടങ്ങിയത് പാർട്ടിക്കുള്ളിൽ ചർച്ചയായി. എന്നാൽ പാർട്ടി തീരുമാനം വരുംമുന്നെ സ്വന്തം നിലയിൽ എടുത്ത തീരുമാനമാണ് തിരിച്ചടിയായത്. കോഴിക്കോട് ജില്ലാ നേതൃത്വത്തിന്‍റെ എതിർപ്പ് കൂടി കണക്കിലെടുത്താണ് എകെജി സെന്‍റർ ഇടപെടൽ.


Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles