27.9 C
Kollam
Sunday, June 26, 2022
spot_img

മുൻകൂർ ജാമ്യാപേക്ഷ നൽകി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസില്‍ ദിലീപ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തു. ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ. ദിലീപിന്‍റെ സഹോദരന്‍ ശിവകുമാര്‍, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി കോടതി നാളെ പരിഗണിക്കും. തങ്ങള്‍ക്കെതിരെ പൊലീസ് കള്ളക്കേസെടുത്തിരിക്കുകയാണന്നും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ദുഷ്ടലാക്കോടെ കേസില്‍ കുടുക്കിയിരിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. പൊലീസിന്‍റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വാസ്തുതാവിരുദ്ധവുമാണ്. അറസ്റ്റ് ചെയ്യാനും ജയിലില്‍ അടക്കാനും സാധ്യതയുണ്ട്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ദിലീപ് കേസില്‍ ഒന്നാം പ്രതിയാണ്.

Related Articles

stay connected

3,430FansLike
800FollowersFollow
19,000SubscribersSubscribe
- Advertisement -spot_img

Latest Articles