30.9 C
Kollam
Tuesday, August 3, 2021
spot_img

മുഹമ്മദ് ഷാഫിയുടെ പരോൾ അടിയന്തരമായി റദ്ദ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം :സ്വർണ്ണക്കടത്ത് ക്വട്ടേഷനിൽ ഉൾപെട്ട മുഹമ്മദ് ഷാഫിയുടെ പരോൾ അടിയന്തരമായി റദ്ദ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രഹസ്യങ്ങൾ വെളിപ്പെടുത്തുമെന്ന് പാർട്ടി നേതാക്കളെ ബ്ലാക്ക് മെയിൽ ചെയ്താണ് ടി പി വധക്കേസ് പ്രതികൾ ജയിലിനകത്തും പുറത്തും വിലസുന്നതെന്നും സതീശൻ ആരോപിക്കുന്നു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് അപമാനമാണിത്. ഈ വിഷയം നിയമസഭയിൽ ചർച്ചയാക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ജയിലിൽ നടക്കുന്നത്. പൊലീസിനും സംസ്ഥാനത്തെ ഇൻ്റലിജൻസ് സംവിധാനത്തിനും എല്ലാം അറിയാമെന്നും എന്നിട്ടും കൈകെട്ടിയിട്ട അവസ്ഥയാണെന്നും വി ഡി സതീശൻ പറയുന്നു.

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles