തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് ഉപവാസ സമരം ഇന്ന്. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് ഉപവാസ സമരം. പാര്‍ട്ടി ചെയര്മാന് പി ജെ ജോസഫ് എംഎല്‍എയും സംസ്ഥാന നേതാക്കളും സമരത്തില്‍ പങ്കെടുക്കും.മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിസ്സംഗത അവസാനിപ്പി ക്കണമെന്നും, ജനലക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നുമാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്.