29 C
Kollam
Monday, June 14, 2021
spot_img

മുരിങ്ങയില കഴിക്കാം ; പ്രതിരോധ ശേഷി വർദ്ധിപ്പിക്കാം

(ആരോഗ്യം)

മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ അറിഞ്ഞാല്‍
നിങ്ങള്‍ അത് കഴിച്ചുപോകും. ഒട്ടേറെ ഗുണങ്ങള്‍ മുരിങ്ങയില നിങ്ങള്‍ക്ക് നല്‍കും. മുന്നൂറില്‍പരം രോഗങ്ങള്‍ ഇല്ലാതാക്കാനുള്ള കഴിവ് മുരിങ്ങയിലയ്ക്കുണ്ട്.ഏതു വൈറസിനേയുംഎതിർക്കാനും പ്രതിരോധ ശക്തിയിൽ ഒന്നാം സ്ഥാനത്തുനിൽക്കുന്നതുമാണ് മുരിങ്ങയിലയും മുരിങ്ങക്കായും , കണ്ണിനുണ്ടാകുന്ന എല്ലാപ്രശ്‌നങ്ങളും മാറ്റാന്‍ മുരിങ്ങയില കഴിച്ചാല്‍ മതി. ചര്‍മ സംരക്ഷണത്തിനും മുരിങ്ങയില നല്ലതാണ്. ആയുര്‍വ്വേദത്തില്‍ നിരവധി ഔഷധങ്ങളില്‍ മുരിങ്ങയില ഉപയോഗിക്കാറുണ്ട്. കാത്സ്യത്തിന്റെ ഒരു കേന്ദ്രതന്നെയാണിത്.രോഗപ്രതിരോധ
ശക്തി നല്ല രീതിയിൽ ഉണ്ടെങ്കിൽ ഒരു വൈറസിനും നമ്മേ കീഴ്പെടുത്താൻ കഴിയില്ല. രോഗപ്രതിരോധ ശേഷി കൂട്ടാൻ എന്തെല്ലാം കഴിക്കാം എന്ന് ലിസ്റ്റ് എഴുതി നാേക്കേണ്ട കാര്യമേ ഇല്ല. ഒരു രൂപ പോലും കൊടുക്കാതെ നമ്മുടെനാട്ടിൽ സുലഭമായി കിട്ടുന്ന ഒന്നാണ് മുരിങ്ങയില . മുരിങ്ങയ്ക്കയും മുരിങ്ങ ഇലയും മതി നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ . ആഴ്ചയിൽ
രണ്ടു മൂന്നു തവണ ഉപയോഗിച്ചാൽ മതി മുരിങ്ങയിൽ വൈറ്റമിൻ സി ഓറഞ്ചിൽ ഉള്ളതിനേക്കാൾ ഏഴു മടങ്ങുണ്ട് മുരിങ്ങയിൽ വൈറ്റമിൻ “A” കാരറ്റിൽ ഉള്ളതിനേക്കാൾ അധികവും മുരിങ്ങയിൽ വൈറ്റമിൻ “B2” വാഴപഴത്തിൽ ഉള്ളതിനേക്കാൾ അൻപതു മടങ്ങ് മടങ്ങാണുള്ളത് വൈറ്റമിൻ “B3” നിലക്കടലയിൽ ഉള്ളതിനേക്കാൾ അധികമാണ് പാലിൽ ഉള്ളതിനേക്കാൾ കാൽസ്യവും
പ്രോട്ടീനും കൂടുതലാണ് മുട്ടയെക്കാൾ മഗ്നീഷ്യത്തിന്റെ അളവും
മുപ്പത്താറു ശതമാനമാണ് ഇരുമ്പിന്റെ അംശം മറ്റു ഇലവർഗ്ഗങ്ങളെ
അപേക്ഷിച്ചു കൂടുതലാണ് മുരിങ്ങയിലയിൽ പൊട്ടാസ്യം മുതൽ എല്ലാ വൈറ്റമിനുകളു അടങ്ങിയ ലോകത്തെ ഏക ഇലയാണ് മുരിങ്ങയില , മുരിങ്ങയിലയെ നമ്മൾ വേണ്ട വിധം ഉപയോഗപെടുത്തുന്നില്ല. മുരിങ്ങക്ക കഴിച്ച കിഴവനും കൂടി വെറും കയ്യോടെയാ നടക്കുക എന്ന പഴമൊഴി മാതിരി എന്നും മുരിങ്ങയില കഴിച്ച ആരോഗ്യത്തോടെ ജീവിക്കാം.മുരിങ്ങയില ഏറ്റവും നല്ല ഒരു ആരോഗ്യം നിലനിർത്തുന്ന ഔഷധം എന്നത് തന്നെയാണ് എന്ന് പഴമക്കാർ പറയുന്നത് വിഷത്തിനു പോലും മുരിങ്ങയിലയുടെയും മുരിങ്ങപ്പട്ടയുടെ ചാറും പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു .ഏതായാലും നമ്മുടെ ആരോഗ്യകരമായ ജീവിതത്തിൽ മുരിങ്ങയിലയ്ക്ക് നല്ലൊരു പങ്കുണ്ടെന്ന കാര്യം വിസ്മരിക്കരുത്

(ഗ്രീൻ മീഡിയ വിഷൻ ഹെൽത്ത് ടിപ്സ് )

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles