കൊല്ലം: മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണന് അന്തരിച്ചു. 72 വയസ്സായിരുന്നു.തിരുവനന്തപുരം വട്ടപ്പാറ എസ് യു ടി ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
മുന്‍ കെപിസിസി അംഗമായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, മില്‍മ ചെയര്മാന് എന്ന നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.കെഎസ്യുവിലൂടെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന് രാഷ്ട്രീയ രംഗത്തെത്തിയത്. കെഎസ്യുവിന്റെ കൊല്ലം ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2001-ല്‍ ചടയമംഗലത്ത് നിന്നും ജയിച്ച് എംഎല്‍എയായിരുന്നു.