30.9 C
Kollam
Tuesday, August 3, 2021
spot_img

മുട്ട ഉല്പാദനത്തിൽ കേരളം സ്വയംപര്യാപ്തമാകുമെന്ന്: ചിഞ്ചുറാണി

മുട്ട ഉത്പാദനത്തിൽ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുകയാണ് കേരള പൗൾട്രി വികസന കോർപ്പറേഷൻ വഴി ലക്ഷ്യമിടുന്നതെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി .കെപ്കോ ആശ്രയ പദ്ധതിയുടെ അഞ്ചൽ അലയമൺ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിക്കുകയായിരിന്നു മന്ത്രി.

അഞ്ചൽ;മുട്ട, ഇറച്ചി തുടങ്ങിയവയ്ക്കായി കേരളം മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണിപ്പോൾ. ഈ സാഹചര്യം ഒഴിവാക്കുന്നതിനായി മുട്ടയുടെയും  ഇറച്ചിയുടെയും   ഉല്പാദനം വർധിപ്പിക്കുകയാണ് കെപ്‌കോയുടെയും സംസ്ഥാന സർക്കാരിന്റെയും ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു .
വിധവകളായ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവർക്ക്   ഒരു  കൈ സഹായമെന്ന നിലയിലാണ് കെപ്കോ ആശ്രയ പദ്ധതി നടത്തിവരുന്നത്. പദ്ധതിയിലൂടെ മുട്ടക്കോഴി കുഞ്ഞുങ്ങളെയും കോഴി തീറ്റയും ഓരോ ഗുണഭോക്താവിനും ലഭ്യമാക്കും. ആവശ്യത്തിനുള്ള മുട്ട ലഭിക്കുന്നതിനൊപ്പം സ്ത്രീകൾക്ക്   ചെറിയൊരു  വരുമാനം കൂടി ഉറപ്പാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
അലയമൺ ഗ്രാമപഞ്ചായത്തിലെ 1244 വിധവകളായ ഗുണഭോക്താക്കൾക്കാണ് കെപ്കോ ആശ്രയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. ഒരു ഗുണഭോക്താവിന് 10 കോഴിയും മൂന്ന്  കിലോ കോഴതീറ്റയും മരുന്നുമാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. ഒരു ഗുണഭോക്താവിന് 1400 രൂപ  വെച്ച് 17,41,600 രൂപയാണ് മൊത്തം ചെലവ്.

അലയമൺ ഗ്രാമ പഞ്ചായത്തിലെ 11 വാർഡുകളിലൂടെ കടന്നു പോകുന്ന ആലഞ്ചേരി – ഓന്തുപച്ച റോഡിന്റെ നിർമാണം, പുത്തയം സ്റ്റേഡിയം നവീകരണം, ബഡ്സ് സ്കൂളിന് പുതിയ കെട്ടിടം എന്നീ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി പ്രസിഡന്റ് ഹസീന മനാഫ് മന്ത്രിക്ക് നിവേദനം നൽകി.
ആലഞ്ചേരി – ഓന്തുപച്ച റോഡിനായി 12 കോടി രൂപ കിഫ്ബി ധനസഹായമുണ്ട്. സമയബന്ധിതമായി തന്നെ നിർമാണം പൂർത്തീകരിക്കും .
കരുകോൺ മാർക്കറ്റ് മൈതാനത്തിൽ നടന്ന ചടങ്ങിൽ അലയമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന മനാഫ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എം.മുരളി, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനീഷ്, അംഗം ഇ. കെ സുധീർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജി. പ്രമോദ്,  കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ  ഡോ. വിനോദ് ജോൺ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.ഹംസ, പൊതുപ്രവർത്തകരായ പി. ദിലീപ്, സുനിൽ ദത്ത് എന്നിവർ പങ്കെടുത്തു

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles