Home Latest NewsNews മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ( 26.03.2021)തലസ്ഥാനത്ത്

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ( 26.03.2021)തലസ്ഥാനത്ത്

by Green Media Vision

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തലസ്ഥാനത്ത്. മൂന്ന് മണ്ഡലങ്ങളിലായി മൂന്ന് പൊതുയോഗങ്ങളിലാണ് പിണറായി വിജയന്‍ സംസാരിക്കുന്നത്. വൈകിട്ട് മൂന്ന് മണിക്ക് നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലും നാലര മണിക്ക് നേമം മണ്ഡലത്തിലെ കുമരിചന്തയിലും ആറിന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയ പരിസരത്തുമാണ് പൊതുയോഗങ്ങള്‍.
ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കോവളം മണ്ഡലത്തിലെ കോട്ടുകാലില്‍ മൂന്ന് മണിക്കും തിരുവനന്തപുരം മണ്ഡലത്തിലെ വലിയശാലയില്‍ നാലരയ്ക്കും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പേരൂര്‍ക്കടയില്‍ ആറിനും സംസാരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ നാലിന് അരുവിക്കരയിലും ആറിന് ആറ്റിങ്ങല്‍ മണ്ഡലത്തിലെ മാമത്തും സംസാരിക്കും. ധനകാര്യ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് കോവളം മണ്ഡലത്തിലെ വിഴിഞ്ഞത്ത് വൈകിട്്ട് നാലിനും കാട്ടാക്കട മണ്ഡലത്തിലെ പ്രാവച്ചമ്പലത്ത് വൈകിട്ട് ആറിനും പൊതുയോഗത്തില്‍ സംസാരിക്കും.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി 28ന് മൂന്നു മണിക്ക് കാട്ടാക്കടയിലസും അഞ്ചിന് വാമനപുരത്തും സംസാരിക്കും. പൊളിറ്റ് ബ്യൂറോ അംഗമായ വൃന്ദാകാരാട്ട് രാവിലെ പത്തിന് പാറശാലയിലും മൂന്നരയ്ക്ക് നെടുമങ്ങാടും അഞ്ചിന് ചിറയിന്‍കീഴിലും ആറിന് വര്‍ക്കലയിലും സംസാരിക്കും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വൈകിട്ട് മൂന്നിന് നേമത്തും നാലരയ്ക്ക് വട്ടിയൂര്‍ക്കാവിലും ആറിന് അരുവിക്കരയിലും സംസാരിക്കും.
പൊളിറ്റ് ബ്യൂറോ അംഗമായ എം.എ. ബേബി ഏപ്രില്‍ ഒന്നിന് വൈകിട്ട് അഞ്ചിന് വാമനപുരം മണ്ഡലത്തിലെ നന്ദിയോടും ആറിന് അരുവിക്കര മണ്ഡലത്തിലെ വിതുരയിലും സംസാരിക്കും.

You may also like

Leave a Comment