26.9 C
Kollam
Monday, July 26, 2021
spot_img

മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചെന്ന് കുണ്ടറയിലെ പരാതിക്കാരി

കൊല്ലം: പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന മന്ത്രി എ കെ ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെിരെ പരാതിക്കാരി. മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചെന്ന് അവര്‍ മാധ്യമങ്ങളോടു പറഞ്ഞു. മന്ത്രി എകെ ശശീന്ദ്രനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുന്ന കാര്യം ആലോചിക്കുമെന്നും അവര്‍ വ്യക്തമാക്കി. മന്ത്രിയ്ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്നാൽ അതുണ്ടായില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ നിലപാട് മന്ത്രിയെ പിന്തുണയ്ക്കുന്നതാണെന്നും അവര്‍ ആരോപിച്ചു. മുഖ്യമന്ത്രി സംഭവത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിലും മാധ്യമങ്ങളിൽ നിന്ന് മനസ്സിലാകുന്നത് ഇതാണ്. മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചു. അതേസമയം, എകെ ശശീന്ദ്രൻ രാജിവെക്കണമെന്ന് താൻ പറ‍ഞ്ഞിട്ടില്ലെന്നും എന്നാൽ ശശീന്ദ്രൻ ചെയ്തത് മന്ത്രിസ്ഥാനത്ത് ഇരുന്നു ചെയ്യാൻ കൊള്ളാവുന്നതല്ലെന്നും ഇരയായ യുവതി പറഞ്ഞു. എകെ ശശീന്ദ്രനെതിരെ എന്തു നടപടിയെടുക്കണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും യുവതി പറഞ്ഞു.

ഇന്നു രാവിലെയാണ് എകെ ശശീന്ദ്രൻ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാൻ ശ്രമിച്ചെന്ന വിവാദത്തിൽ മുഖ്യമന്ത്രിയ്ക്ക് വിശദീകരണം നല്‍കാനായാണ് ക്ലിഫ് ഹൗസിലെത്തിയതെന്നും താനാണ് കൂടിക്കാഴ്ച അങ്ങോട്ട് ആവശ്യപ്പെട്ടതെന്നും എകെ ശശീന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്നാൽ ഫോൺ വിളി വിവാദത്തിൻ്റെ പേരിൽ ശശീന്ദ്രൻ രാജിവെക്കേണ്ടതില്ലെന്നാണ് സിപിഎമ്മും എൻസിപിയും നിലപാടെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ശശീന്ദ്രൻ്റെ രാജി ആവശ്യപ്പെട്ട് പ്രതപക്ഷവും പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.

Related Articles

stay connected

1,820FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles