കുന്നത്തൂരിൽ എൽ ഡി എഫ് യോഗത്തിന് മുഖ്യമന്ത്രിക്കൊപ്പം വേദിയിലേക്ക് കയറുന്നതിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനാണ് കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ കഴുത്തിനു പിടിച്ചു തള്ളിയത്
മുഖ്യമന്ത്രിക്കൊപ്പം വേദിയിലേക്ക് കയറുന്നതിനിടെ ആയിരുന്നു സംഭവം.വർഷങ്ങളായി എം എൽ എ എന്ന നിലയിൽ കേരള നിയമസഭയിൽ എത്തുന്ന കോവൂർകുഞ്ഞു മോനെ സുരക്ഷാ ഉദ്യോഗസ്ഥന് തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നത് എങ്ങിനെയെന്നറിയില്ല. സുരക്ഷാ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി തടയാൻ ശ്രമിക്കുന്നതും ചിത്രങ്ങളിലും വീഡിയോകളിലും ദൃശ്യമാണ്