
See More…….……………….https://fb.watch/9WNx8IwMsa/
കൊട്ടാരക്കര : പനവേലിയിൽ നിന്നും മീൻപെട്ടി മോഷ്ടിച്ച പ്രതികളെ കൊട്ടാരക്കര പോലീസ് പിടികൂടി. പനവേലിജങ്ഷനിൽ മോഹൻരാജ് എന്നയാളുടെ ഉടമസ്ഥതിയിലുള്ള ജീസസ്സ് എന്ന് പേരുള്ള മീൻകടയുടെ മുൻവശം ടാർപ്പയിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന 56000 രൂപ വിലമതിക്കുന്ന 70 മീൻപെട്ടി രാത്രിയിൽ മോഷ്ടിച്ചത്. തുടർന്ന് പ്രതികളായ ചങ്ങനാശ്ശേരി സ്വദേശി ഹുസൈൻ (22) , കോട്ടയം വാകത്താനം കല്ലിങ്കൽ വലിയപറമ്പിൽ രാജേഷ് (22 ) എന്നിവരെ കൊട്ടാരക്കര പോലീസ് തൊണ്ടിമുതൽ സഹിതം പിടികൂടുകയായി രുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു