25.9 C
Kollam
Friday, January 28, 2022
spot_img

മീൻകറിയിലെ മീൻകഷണം ചെറുതായി : ഭാര്യയ്ക്കും മകനും ക്രൂരമർദ്ദനം ; പ്രതി അറസ്റ്റിൽ

വിഴിഞ്ഞം: ഭക്ഷണത്തോടൊപ്പം വിളമ്പിയ മീൻ കഷ്ണം ചെറുതായി പോയതിന് ഭാര്യയെയും മകനെയും ഭാര്യയുടെ അമ്മയെയും മർദ്ദിച്ചയാൾ അറസ്റ്റിൽ. കോട്ടുകാൽ പുന്നക്കുളം വട്ടവിള കുരിശടി വിളയിൽ ബിജുവിനെ( 41)ആണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയിൽ ഭക്ഷണം വിളമ്പിയപ്പോൾ മീനിന്റെ വലിയ കഷണം മകന്ന  നൽകിയെന്നും  തനിക്ക് തന്നത് ചെറുതായി പോയി എന്ന്  പറഞ്ഞ് ബിജു ഭക്ഷണം വലിച്ചെറിഞ്ഞ ശേഷം ഭാര്യയെയും മകനെയും മർദ്ദിക്കുക യായിരുന്നു. തടയാനെത്തിയ ഭാര്യയുടെ അമ്മയെയും മർദ്ദിച്ചു മൂവരുടെയും പരാതിയെ തുടർന്ന് വിഴിഞ്ഞം എസ്ഐ കെഎൽ സമ്പത്തിന്റെ നേതൃത്വത്തിൽ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,060FansLike
827FollowersFollow
7,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles