24.9 C
Kollam
Friday, October 29, 2021
spot_img

മീമീ ഫിഷ്ആപ്പ് സേവനം ജില്ലയിലെ 29 കേന്ദ്രങ്ങളിലേക്ക്കൂടി

കൊല്ലം: വൃത്തിയാക്കിയ മത്സ്യം വീട്ടുപടിക്കലെത്തിക്കാനുള്ള സംസ്ഥാന ഫിഷറീസ് വകുപ്പിെൻറ മീമീ ആപ്പ് സേവനം ജില്ലയിലെ 29 സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. ജില്ലയിലെ രണ്ട് പഞ്ചായത്ത്, മൂന്ന് നഗരസഭ, കോര്‍പറേഷനിലെ 24 ഡിവിഷനുകൾ എന്നിവിടങ്ങളിലാണ് ഇനി സേവനം ലഭ്യമാകുന്നത്.

സംസ്ഥാന ഫിഷറീസ് വകുപ്പ് വിഭാവനം ചെയ്ത പരിവര്‍ത്തനം പദ്ധതിയുടെ ഭാഗമായി സെന്‍ട്രല്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി വികസിപ്പിച്ചെടുത്ത ആപ്പിെൻറ സഹായത്തോടെ വീട്ടമ്മമാര്‍ക്ക് ഗുണമേന്മയുള്ള രാസവസ്തുരഹിതമായ മത്സ്യം വൃത്തിയാക്കി വീട്ടുപടിക്കല്‍ ലഭിക്കും. അരകിലോ പാക്കറ്റിലാണ് മത്സ്യം ലഭിക്കുന്നത്. https://play.google.com/store/apps/details എന്ന ലിങ്ക് വഴി ആപ്പ് ഇൻസ്​റ്റാള്‍ ചെയ്യാം.

നഗരസഭകളായ പരവൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി എന്നിവിടങ്ങളി ലും തൊടിയൂര്‍, മയ്യനാട് എന്നീ പഞ്ചായത്തുകളിലുമാണ് സേവനങ്ങള്‍ ലഭിക്കുന്നത്. കോര്‍പറേഷനില്‍ നാല് മീമീ സ്​റ്റോറുകള്‍ വഴിയാണ് 24 വാര്‍ഡുകളിലെ വിതരണം സാധ്യമാക്കുന്നത്. ആപ്പിലൂടെ ഓണ്‍ലൈനാ യും മീമീ സ്​റ്റോറുകള്‍ വഴിയും മത്സ്യം കിട്ടും. സൗകര്യം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും. മീമീ സ്​റ്റോറുകള്‍ തുറക്കാന്‍ താൽപര്യമുള്ളവര്‍ക്ക് www.parivarthanam.org എന്ന വെബ്സൈറ്റിലോ അല്ലെങ്കില്‍ +91 9383454647 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

ഉപഭോക്താക്കളുടെ ആരോഗ്യത്തിന് അതീവ ശ്രദ്ധ നല്‍കുന്ന മീമീ ഫിഷി സംഭരണം, സംസ്കരണം, പാക്കിങ് എന്നിവ അന്താരാഷ്​ട്ര മാനദണ്ഡം പാലിച്ചാണ് നടത്തുന്നത്. കടലിൻറ ഏതു ഭാഗത്തുനിന്നു വലയില്‍ വീണ മത്സ്യമെന്നത് മുതല്‍ മത്സ്യബന്ധനത്തൊഴിലാളി കളുടെയും വള്ളങ്ങളുടെയും വിവരമടക്കം ഉപഭോക്താക്കള്‍ക്ക് അറിയാനാകും. പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്നും വിശ്വാസ്യതയുള്ള മത്സ്യകൃഷിയിടങ്ങളില്‍ നിന്നുമാണ് മീമീ സ്​റ്റോറുകള്‍ മത്സ്യം സംഭരിക്കുന്നത്. യാതൊരുതരത്തിലുള്ള രാസവസ്തുക്കളും മീമീ ഫിഷി ഉത്പന്നങ്ങളില്‍ പ്രയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തും. യൂറോപ്യന്‍ യൂനിയന്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ഗുണമേന്മാ മാനദണ്ഡങ്ങളാണ് സംഭരണം, സംസ്​കരണം, സൂക്ഷിക്കല്‍ മുതലായവയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിഫ്റ്റ് വികസിപ്പിച്ചെടു ത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് പിടിച്ച മത്സ്യത്തെ ഉടനെ തന്നെ ശീതീകരണ സംവിധാനത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles