29 C
Kollam
Monday, June 14, 2021
spot_img

മീന്‍ വാങ്ങാനിറങ്ങിയ യുവതിയ്ക്ക് 500 രൂപപൊലീസ് പിഴയിട്ടു; അഭിഭാഷകയായ അമ്മയെത്തി നടുറോഡിൽ വെളിച്ചപ്പാടായി


ചെന്നൈ: മീൻ മാങ്ങാൻ എത്തിയ യുവതിയ്ക്ക് 500 രൂപ പിഴ എടിഎം കാര്‍ഡ് ഉപയോഗിച്ച് പിഴയൊടുക്കിയതിനുശേഷം പോയാല്‍ മതിയെന്ന് അറിയിച്ചതോടെ യുവതി അഭിഭാഷകയായ അമ്മയെ വിളിച്ചു വരുത്തി ആഡംബര കാറില്‍ വന്നിറങ്ങിയ അമ്മ നടുറോഡ് പൂരപ്പറമ്പാക്കി; പൊലീസിന് നേരെയുള്ള അസഭ്യം പറച്ചിലിനും ഭീഷണിപ്പെടുത്തലിനും ഒടുവില്‍ അമ്മയും മകളും ഒളിവില്‍. ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച മകള്‍ക്കെതിരെ കേസ് എടുത്തതിന് പൊലീസിനെ അസഭ്യം പറഞ്ഞ അഭിഭാഷകയ്ക്കെതിരെ കേസ്. ചെന്നൈ ചെത്പേട്ടിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ് . മാസ്‌ക് വയ്ക്കാതെ, കൃത്യമായ രേഖകളില്ലാതെ കാറുമായി മീന്‍ വാങ്ങാനിറങ്ങിയ മകള്‍ക്കു 500 രൂപ പിഴയിട്ടതാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എടിഎം കാര്‍ഡ് ഉപയോഗിച്ച് പിഴയൊടുക്കി യതിനുശേഷം പോയാല്‍ മതിയെന്ന് അറിയിച്ചതോടെ യുവതി അമ്മയായ അഭിഭാഷക തനൂജ കന്തുലയെ വിളിച്ചുവരുത്തി. ആഡംബരകാറില്‍ വന്നിറങ്ങിയ തനൂജ പൊലീസുകാരെ കേട്ടാലറയ്ക്കുന്ന അസഭ്യം പറയുകയും തൊപ്പി തെറുപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ പരാതി നല്‍കി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, പകര്‍ച്ചവ്യാധി തടയല്‍ നിയമം, സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ വധഭീഷണി മുഴക്കല്‍, അസഭ്യവര്‍ഷം നടത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു കേസ്. കേസെടുത്തതിനെ തുടര്‍ന്ന് അമ്മയും മകളും ഒളിവിലാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles