നടി മീനയ്ക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു . നടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. 2022ല്‍ തന്റെ വീട്ടില്‍ എത്തിയ ആദ്യത്തെ അതിഥി എന്നു കുറിച്ചു കൊണ്ടാണ് മീന പോസ്റ്റ് ചെയ്തിരിക്കുന്നത് എല്ലാവരോടും ആരോഗ്യത്തോടെ ഇരിക്കാനും മീന പറയുന്നു. 2022ല്‍ എന്റെ വീട്ടില്‍ വന്ന ആദ്യ അതിഥി. മിസ്റ്റര്‍ കൊറോണ. അദ്ദേഹത്തിന് എന്റെ മുഴുവന്‍ കുടുംബത്തെയും വല്ലാതങ്ങ് ഇഷ്ടമായി. എന്നാല്‍ അധികകാലം അതിനെ വീട്ടിലിരുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങളും ജാഗരൂകരാകുവിന്‍. ആരോഗ്യത്തോടെ ഇരിക്കൂ. രോഗം പടര്‍ത്താതിരിക്കാനും ശ്രദ്ധിക്കൂ’ എന്നാണ് മീനയുടെ കുറിപ്പ് മീനയുടേതായി ഉടന്‍ മലയാളത്തില്‍ റിലീസ് ആകുന്ന ചിത്രം ബ്രൊ ഡാഡിയാണ്.