25.8 C
Kollam
Sunday, June 26, 2022
spot_img

മിന്നൽ വേഗത്തിൽ പൊലീസ്; കാ​ണാ​താ​യ മൂന്ന് ആണ്‍കുട്ടികളെയും ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് പു​ല്ലം​പാ​റ​പാ​ണ​യ​ത്തു നി​ന്നും കാ​ണാ​താ​യ മൂ​ന്ന് കു​ട്ടി​ക​ളെ​യും പൊലീ​സ് ക​ണ്ടെ​ത്തി. പാ​ലോ​ട് വ​ന​മേ​ഖ​ല​യി​ല്‍ നി​ന്നാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ്  11, 13, 14 വ​യ​സു​കാ​രാ​യ ആ​ണ്‍​കു​ട്ടി​ക​ളെ  വീ​ട്ടി​ല്‍ നി​ന്നും കാ​ണാ​താ​യ​ത്. പി​ന്നാ​ലെ കു​ടും​ബ​ങ്ങ​ള്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കുകയായിരുന്നു. പൊലീ​സ് ജി​ല്ല​യാ​കെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് മൂ​വ​ര്‍ സം​ഘ​ത്തെ ക​ണ്ടെ​ത്തി​യ​ത്. അ​യ​ല്‍​ക്കാ​രും ബ​ന്ധു​ക്ക​ളു​മാ​യ മൂ​വ​രും ചേ​ര്‍​ന്ന് നാ​ടു​കാ​ണാ​നി​റ​ങ്ങി​യ​താ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. പൊ​ലീ​സ് ഇ​വ​രി​ല്‍ നി​ന്നും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്കൊ​പ്പം വി​ടും.

Related Articles

stay connected

3,430FansLike
800FollowersFollow
18,900SubscribersSubscribe
- Advertisement -spot_img

Latest Articles