30.9 C
Kollam
Tuesday, August 3, 2021
spot_img

മിടുക്കരായ വിദ്യാർത്ഥികൾക്ക് ശാസ്ത്ര സാഹിത്യ പരിഷത്ത് വക സ്മാർട്ട് ഫോൺ

തൃശൂർ: – മിടുക്കരായി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച പഠനസൗകര്യങ്ങൾ ഒരുക്കുന്നതിന് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്ത് ഈസ്റ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ സമ്മാനിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ അമൃത സന്തോഷിന്  സ്മാർട്ട് ഫോൺ വിതരണം ചെയ്തു കൊണ്ട് യൂണിറ്റ് സെക്രട്ടറി ജി.ബി. കിരൺ സ്മാർട്ട് ഫോൺ ചലഞ്ചിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ സുബി സുകുമാരൻ, സതീഷ് മുക്കാട്ടുകര , സുകുമാരൻ ഗോപി ,കരിപ്പാൽ തുടങ്ങിയവർ പങ്കെടുത്തു തുടങ്ങിയവർ പങ്കെടുത്തു
യുണിറ്റ് പരിധിയിൽ 5 സ്മാർട്ട് ഫോണുകളാണ് വിതരണം ചെയ്തത്. സ്മാർട്ട് ഫോൺ ചലഞ്ച് തുടരുമെന്ന് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles