26.9 C
Kollam
Monday, July 26, 2021
spot_img

മാർത്തോമാ സഭയുടെ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിക്ക് അനുശോചനം

മാർത്തോമാ സഭയുടെ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയുടെ വിയോഗത്തിൽ നാമാകെ തീവ്ര ദുഃഖമനുഭവിക്കുന്ന സമയമാണിത്. കേരളത്തിനാകെ അപരിഹാര്യമായ നഷ്ടമാണ് വലിയ മെത്രാപ്പോലിത്തയുടെ വേർപാടിലൂടെ ഉണ്ടായിട്ടുള്ളത്.  
104 വർഷം ജീവിക്കാൻ കഴിയുക എന്നത് അത്യസാധാരണമായ കാര്യമാണ്. ഈ ദീർഘായുസ്സ് സമൂഹത്തിന്റെ   നന്മയ്ക്കും  സമുദ്ധാരണത്തിനും വേണ്ടി അദ്ദേഹം സമർപ്പിച്ചു. സദാ കർമ്മനിരതനായിരുന്നു. അങ്ങനെ ജാതി-മത ഭേദമില്ലാതെ മനുഷ്യഹൃദയങ്ങളിലാകെ അദ്ദേഹം മായ്ക്കാനാകാത്ത സ്ഥാനം നേടി.

ഒരു സങ്കുചിതത്വത്തിനും വിധേയരാകാതെ മനുഷ്യരെയാകെ, പ്രത്യേകിച്ച് ജീവിക്കാൻ വിഷമിക്കുന്ന നിസ്വജനവിഭാഗത്തെയാകെ ഒന്നായി കാണണമെന്നും കാരുണ്യത്തോടെ അവരെ സഹായിക്കണമെന്നും തിരുമേനി പഠിപ്പിച്ചിട്ടുണ്ട്. വാക്കുകൾകൊണ്ടല്ല, പ്രവൃത്തികൾകൊണ്ടാണ് തിരുമേനി അത് പഠിപ്പിച്ചത്.മാനവരാശിക്കാകെ വെളിച്ചം പകരുന്ന ഇത്തരം ജീവിതങ്ങൾ അപൂർവമാകുന്ന ഒരു ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആ സ്മരണ ഇനി നമുക്ക് വഴികാട്ടിയാവട്ടെ. ആ ധന്യസ്മൃതിക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles