Home Latest News മാസ്‌കിടാതെ കാറിലെത്തിയവരെ പൊലീസ് പിടിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ ത്തകര്‍ക്ക് വധഭീഷണി.

മാസ്‌കിടാതെ കാറിലെത്തിയവരെ പൊലീസ് പിടിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ ത്തകര്‍ക്ക് വധഭീഷണി.

by Green Media Vision

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ കാറിൽ മാസ് കിടാതെ വന്നവരെ പൊലീസ് തടഞ്ഞ് ചോദ്യം ചെയ്തതിനെ തുടർന്ന് മാധ്യമ പ്രവർത്തകർക്കെതിരെ വധഭീഷണി മീഡിയാ വണ്‍ ചാനലിലെ മാധ്യമ പ്രവര്‍ത്തകരെയാണ് സി പി ഐ യുടെ യുവജന സംഘടനയായ എഐഎസ് ഫ്ന്റെ മുന്‍ നേതാവ് വീനിത് തമ്പിയുള്‍പ്പെടെയുള്ള മൂന്ന് പേര്‍ ചേർന്നാണ് ഭീഷണി മുഴക്കിയത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരം സെക്രട്ടിറിയേറ്റിന് മുന്നില്‍ വെച്ചാണ് സംഭവം നടക്കുന്നത്.
മാസ്‌കിടാത്തതിനാല്‍ തമ്പിയെയും സംഘത്തെയും പൊലീസ് തടഞ്ഞുനിര്‍ത്തി. പിന്നാലെ സമീപത്തുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. നീയൊക്കെ ആരാടാ വീഡിയോ എടുക്കാന്‍ എന്ന് ചോദിച്ച് ഇയാള്‍ മാധ്യമപ്രവര്‍ത്തകർക്ക് നേരെ ആക്രോശിച്ചു അടുത്ത് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു മൂന്നിലധികം പൊലീസുകാരാണ് ഇയാളെ പിടിച്ചുമാറ്റിയത്. എന്നാല്‍ വീണ്ടും ഇയാള്‍ ക്യാമറാമാന് നേരെ തിരിഞ്ഞു. ഇനി നിന്റെ ഓഫീസിലേക്കാണ് ഞാന്‍ വരികയെന്നാണ് ഭീഷണിപ്പെടുത്തിയത്.
സമീപത്തുണ്ടായിരുന്ന ഉയര്‍ന്ന റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനെത്തിയാണ് കാര്യങ്ങള്‍ തണുപ്പിച്ചത്. മാസ്‌കിടാതെ നീ വലിയ ഡയലോഗൊന്നും പറയണ്ടെന്ന് വ്യക്തമാക്കിയ ഉദ്യോഗസ്ഥന്‍ ഇയാളെ പിടിച്ചുമാറ്റി. കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് എടുക്കാനും ആവശ്യപ്പെട്ടു.

You may also like

Leave a Comment