26.8 C
Kollam
Tuesday, August 9, 2022
spot_img

മാലിന്യംനിറഞ്ഞ തോട് വൃത്തിയാക്കി ജനമൈത്രിപൊലീസ്

പുനലൂർ: പൊലീസ് സ്റ്റേഷന് സമീപത്ത് കൂടി ഒഴുകുന്ന വെട്ടിപ്പുഴ തോടിന്റെ കൈ വഴി തോട് വൃത്തിയാക്കി ജനമൈത്രി പൊലീസ്. രണ്ട് ദിവസം മുമ്ബ് ഇത് വഴി കടന്ന് പോയ ഇരുചക്ര വാഹന യാത്രികൾ തോട്ടിൽ വീണതോടെയാണ് മാലിന്യം നിറഞ്ഞ തോട് ശുചീകരിക്കണമെന്ന ആശയവുമായി പൊലീസ് രംഗത്ത് എത്തിയത്. തോട്ടിലെ മാലിന്യത്തിൽ മുങ്ങിയ മധു എന്ന ബൈക്ക് യാത്രികനെ ഫയർഫോഴ്സും പൊലീസും ചേർന്നാണ് കരയ്ക്ക് എത്തിച്ചത്. ജനമൈത്രി പൊലീസ് സി. ആർ. ഒ. അനിൽകുമാർ, സ്റ്റേഷൻ ഹോംഗാർഡ് സുരേഷ്, ജനമൈത്രി പ്രവർത്തകരായ ഐക്കര ബാബു, ബിജുകുമാർ, ഡേവിഡ് സൺ, റെജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തോട് ശുചീകരിച്ചത്.

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles