24.8 C
Kollam
Monday, August 15, 2022
spot_img

മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷംസൃഷ്ടിച്ച് യുവാവിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

പള്ളിത്തോട്ടം : മൂതാക്കര ഫിഷർമെൻ കോളനിയിൽ ഡാർവിൻ മകൻ ദിനുവിനെയും കൂട്ടുകാരെയും ദേഹോപദ്രവം ഏൽപ്പിച്ച കേസിലെ പ്രതികളിലൊരാളെ പള്ളിത്തോട്ടം പോലീസ് പിടികൂടി. പള്ളിത്തോട്ടം മൂതാക്കര റേഡിയോ ജംഗ്ഷനിൽ ഇക്കഴിഞ്ഞ 25 തീയതി രാത്രി പത്ത്മണിയോട് കൂടി മാരകായുധങ്ങളുമായെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തി മൂതാക്കര ഫിഷർമെൻ കോളനിയിൽ ഡാർവിൻ മകൻ ദിനു (19) വിനെയും കൂട്ടുകാരെയും ദേഹോപദ്രവം ഏൽപ്പിച്ച കേസിലെ പ്രതിയായ പള്ളിത്തോട്ടം ക്യു.എസ്.എസ് കോളനി ടി.ആർ ഭവനിൽ നിന്നും കൊട്ടാരം നഗർ 99 ൽ താമസിക്കുന്ന രാജേഷ് കുമാർ മകൻ റോജിൻ (21) ആണ് പോലീസിന്റെ പിടിയിലായത്. സംഭവത്തിന്ശേഷം ഒളിവിൽ പോയ റോജിനെ കുണ്ടറ പടപ്പക്കരയിൽ നിന്നുമാണ് പള്ളിത്തോട്ടം പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം അസി. പോലീസ് കമ്മീഷണർ ജി.ഡി വിജയകുമാറിന്റെ നിർദേശാനുസരണം പള്ളിത്തോട്ടം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ ഫയാസ്, എസ്.ഐ മാ രായ അനിൽ ബേസിൽ ഹിലാരിയോസ്, എ.എസ്.ഐ സഞ്ജയൻ എന്നിവരട ങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles