27.9 C
Kollam
Sunday, June 26, 2022
spot_img

മാനാടിന്‍റെ നിർമ്മാതാവിനെതിരെ ചിമ്പുവിന്‍റെ പിതാവ് ടി.രാജേന്ദർ കോടതിയിൽ

ചെന്നൈ: ഒരിടവേളക്ക് ശേഷം ചിമ്പു നായകനായി അഭിനയിച്ച ചിത്രമാണ് മാനാട്. മികച്ച വിജയമാണ് ചിത്രം നേടിയത്. ചിത്രം റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉണ്ടായിരുന്നെങ്കിലും എല്ലാ പരിഹരിച്ച് തിയേറ്ററുകളില്‍ എത്തുകയായിരുന്നു.എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്‍റെ നിര്‍മാതാവിനും ഫിനാന്‍ഷ്യര്‍ക്കുമെതിരെ പൊലീസിനെ സമീപിച്ചിരിക്കുകയാണ് ചിത്രത്തിലെ നായകനായ ചിലമ്പരശന്‍റെ അച്ഛനും നടനും സംവിധായകനുമായ ടി. രാജേന്ദര്‍. മാനാടിന്‍റെ സാറ്റലൈറ്റ് അവകാശം വിറ്റതിന് ശേഷം നല്‍കേണ്ട ബാക്കി തുകയുടെ ഉത്തരവാദിത്തം ടി. രാജേന്ദര്‍ ഏറ്റെടുക്കണമെന്ന് നിര്‍മ്മാതാവ് സുരേഷ് കാമാച്ചി, ഫൈനാന്‍ഷ്യര്‍ ഉത്തംചന്ദ് എന്നിവര്‍ സമ്മതിച്ചതായിട്ടും പരാതിയില്‍ പറയുന്നു. എന്നാല്‍ മാനാടിന്‍റെ സാറ്റ്‌ലൈറ്റ് അവകാശം വില്‍ക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ അറിയിച്ചില്ലെന്നും തനിക്ക് ഇതില്‍ കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാന്‍ പറ്റിയില്ലെന്നുമാണ് രാജേന്ദര്‍ പറയുന്നത്. പരാതിയെ തുടര്‍ന്ന് ഡിസംബര്‍ 16ന് കോടതിയില്‍ ഹാജരാകാന്‍ ഉത്തം ചന്ദിനും സുരേഷ് കാമാച്ചിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

Related Articles

stay connected

3,430FansLike
800FollowersFollow
19,100SubscribersSubscribe
- Advertisement -spot_img

Latest Articles