കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാധ്യമ വാർത്തകൾ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി ഈ മാസം 24-ലേക്ക് മാറ്റി. മാധ്യമ വിചാരണയിലൂടെ തനിക്കെതിരെ ജനവികാരം ഉണ്ടാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത് എന്നാണ് ഹര്‍ജി. കേസിലെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നത്. വിചാരണ കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണം. രഹസ്യ വിചാരണ എന്ന കോടതിയുടെ ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം എന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നു. അതേസമയം നടിയെ ആക്രമിച്ച കേസില്‍ നാളെ 5 വർഷം പൂര്‍ത്തിയാകും. ഇപ്പോഴും നീതി കിട്ടാതെ അതിജീവിത നിയമപോരാട്ടത്തിലാണ്. വിചാരണയുടെ അന്തിമ ഘട്ടത്തിൽ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്താണ് കേസിനെ വീണ്ടും സങ്കീർണ്ണമാക്കിയത്.