25.9 C
Kollam
Friday, January 28, 2022
spot_img

മാധ്യമപ്രവർത്തകനെ ആക്രമിച്ച് മാധ്യമസ്ഥാപനത്തിൽ കവർച്ച നടത്തിയ പ്രതികൾ പോലീസ് പിടിയിലായി

കൊല്ലം : മാധ്യസ്ഥാപനത്തിന്റെ കൊല്ലം ബ്യൂറോ ഓഫീസ് ആക്രമിച്ച് മാധ്യമ പ്രവർത്തകനെ ആക്രമിച്ച പ്രതികൾ പോലീസ് പിടിയിലായി. ട്രാൻസ്ജെന്റർമാരായ പ്രതികളെ സംബന്ധിച്ച് വിവരങ്ങൾ അന്വേഷിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്ത പ്രകോപനത്തിലാണ് പ്രതികൾ മാധ്യമ പ്രവർത്തകനെ ആക്രമിച്ചത്. ഇവർ മാധ്യമ പ്രവർത്തക നോട് ഫോട്ടോ ഡിലിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടത് നിരാകരിച്ചതിന്റെ വിരോധത്തിൽ സംഘം ചേർന്ന് മാധ്യമ സ്ഥാപനത്തിന്റെ കൊല്ലം ബ്യൂറോ ഓഫീസ് ആക്രമിക്കുകയായിരുന്നു. കരുനാഗപ്പളളി ആദിനാട് വില്ലേജിൽ ആദിനാട് നോർത്ത് പായ്ക്കാട്ട് ഹൗസ് കിഴക്കതിൽ വീട്ടിൽ അബ്ദുൽ മജീദ് മകൾ നദാല (45), പായ്ക്കാട്ട് ഹൗസ് കിഴക്കതിൽ വീട്ടിൽ കുട്ടൻപിളള മകൾ കൽപ്പന (49), മയ്യനാട് താന്നി ചിക്കു വില്ലയിൽ എവറസ്റ്റ് മകൾ എമി ഏബ്രഹാം (28), പെരിനാട് ഇടവട്ടം വളമൺ പുത്തൻ വീട്ടിൽ ഉഷ മകൾ പൂജ (27), വടക്കേവിള അയത്തിൽ ചരുവിള വീട്ടിൽ ജയ മകൾ ദിയ (21) എന്നിവരാണ് പോലീസ് പിടിയിലായത്. കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷ്, സബ്ബ് ഇൻസ്പെക്ടർമാരായ ആർ.രതീഷ് കുമാർ, രജീഷ്, ഹരിദാസ് സി.ആർ, യേശുദാസ്, പുഷ്പലത എസ്സ്. സി.പി. ഓ സിന്ധു, ദീപ്തി, സി.പി.ഓ ശ്രീജിത്ത്, അൻഷാദ്, എസ്സ്.സി.പി.ഓ സിന്ധു, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles

stay connected

3,060FansLike
827FollowersFollow
7,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles