26.9 C
Kollam
Monday, July 26, 2021
spot_img

മാടമ്പ് കുഞ്ഞികുട്ടൻ്റെ ജന്മവാര്‍ഷികദിനം

പ്രശസ്തനായ  മലയാളസാഹിത്യകാരനും, തിരക്കഥാകൃത്തും, ആനവൈദ്യനും, അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടൻ എന്ന പേരിൽ അറിയപ്പെടുന്ന മാടമ്പ് ശങ്കരൻ നമ്പൂതിരി 1941  ജൂൺ 23ന് തൃശ്ശൂർ ജില്ലയിലെ കിരാലൂർ എന്ന ചെറിയ ഗ്രാമത്തിൽ  മാടമ്പ് മനയില്‍ ശങ്കരന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജ്ജനത്തിന്റേയും മകനായി ജനിച്ചു.
മൂന്ന് വര്‍ഷം മാത്രമായിരുന്നു മാടമ്പിന്റെ സ്‍കൂള്‍ പഠനം. പിന്നീട് സ്വയം സംസ്‌കൃതം പഠിച്ചു. കൊടുങ്ങല്ലൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍   സംസ്കൃതം അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. 
മഹാപ്രസ്ഥാനം, ഭ്രഷ്ട്, അശ്വത്ഥാമാവ്, സാരമേയം, വാസുദേവ കിണി, പൂര്‍ണമിദം അടക്കം നിരവധി നോവലുകള്‍ രചിച്ചു. 1982 ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ഇദ്ദേഹത്തിന് മഹാപ്രസ്ഥാനം എന്ന നോവലിനു ലഭിച്ചു. 2000 ല്‍ കരുണം എന്ന ചിത്രത്തിന്‍റെ തിരക്കഥയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു.  2014 ലെ സഞ്ജയൻ പുരസ്കാരവും മാടമ്പിനായിരുന്നു.വടക്കുംനാഥന്‍, പോത്തന്‍വാവ, അഗ്നിനക്ഷത്രം, കരുണം, അഗ്നിസാക്ഷി, ചിത്രശലഭം, ദേശാടനം, അശ്വത്ഥാമാവ് എന്നിവ അടക്കം ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു.
കോവിഡ് ബാധിച്ച് തൃശൂരിൽ ചികിത്സയിലായിരുന്ന മാടമ്പ്  2021 മേയ്  11 ന് അന്തരിച്ചു

Related Articles

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles