26.9 C
Kollam
Monday, July 26, 2021
spot_img

മഹാമാരിക്കാലത്ത് നമ്മുടെ നാട്ടിലെ വ്യാപാരികളെ തോളോട് ചേർത്ത് പിടിക്കുക…..


കൊല്ലം : നമ്മുടെ നാട് ഒരു വലിയ മഹാമാരി നേരിട്ട് കൊണ്ടിരിക്കയാണ്. ഇതിൻ്റെ ഭാഗമെന്നോണം ഒട്ടുമിക്ക ചെറുകിട.. വൻകിട വ്യവസായങ്ങൾ.. ഷോപ്പുകൾ അടഞ്ഞുകിടക്കുകയാണ്. നമ്മുടെ വീടിനടുത്തുള്ള ചെറു കച്ചവടക്കാർ തുച്ചമായവരുമാനത്തിൽ ജീവിക്കുന്നവർ എത്രയോ പേരുണ്ട്. അവരെ നമ്മൾ ഒപ്പം നിർത്തേണ്ടതുണ്ട്, ഒന്നാലോചിക്കുക അവർക്കും ഒരു കുടുംബമുണ്ട് ഈ അവസ്ഥയിൽ നമ്മുടെ നാട്ടിലെ വ്യാപാരികളെ കൈവിടാതിരിക്കാൻ നമ്മുടെ ഈ കൊച്ചു കേരളത്തിലെ ജനങ്ങളും ശ്രദ്ധിക്കണം.. നിങ്ങൾക് ആവശ്യമുള്ള വസ്തുക്കൾ അത് എന്ത് തന്നെ ആയാലും.. ഓൺലൈൻ കുത്തക മുതലാളിമാരെ ആശ്രയിക്കാതെ പരമാവധി അവനവൻ്റെ നാട്ടിലെ ഓരോ കടകളിൽ നിന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വാങ്ങാൻ ശ്രമിക്കുക.ഓരോരുത്തരും അവനവൻ്റെ വീട്ടിൽ നിന്ന് ഒരു ഓർഡർ പോലും കുത്തക മുതലാളിമാർക്ക് നൽകാതിരിക്കുക നമ്മുടെ നാട്ടിൽ എന്ത് ബുദ്ധിമുട്ട് വന്നാലും ചെറുകിട കച്ചവടക്കാർ മാത്രമാണ് സാധാരണ ജനത്തിൻ്റെ അത്താണി ഒരു നേരം പണമില്ലെങ്കിൽ പോലും നമുക്ക് അരിയും സാധങ്ങളും അവർ ഒരിക്കലും തരാതിരിക്കില്ല എന്നും കഷ്ടപ്പാടിൽ നമ്മുടെ നാട്ടുകാർ മാത്രേ സഹായത്തിനുണ്ടാകു.. അല്ലാതെ കുത്തക മുതലാളിമാർ ആരും വരില്ല ഓർഡർ നൽകി പണം നൽകിയാലെ അരിയും സാധനങ്ങളും ലഭിക്കുകയുള്ളു . ഏതൊരു ചാരിറ്റി പ്രവർത്തനങ്ങൾക്കും പിരിവിനായി , രോഗം.. കല്യാണം.. പാർട്ടി ഫണ്ട്‌. എന്നൊക്കെ പറഞ്ഞു ആദ്യം പോവുക ഈ കടകളിലേക്ക് ആണ്. എത്ര മോശം സാഹചര്യമായാലും തന്നെ കൊണ്ട് കഴിയുന്നത് തന്നു സഹായിക്കുന്നവരാണ് നാട്ടിലെ കച്ചവടക്കാർ എന്നാൽ ഈ പിരിവിനു പോകുന്ന എത്ര പേർ ഇവിടെ നിന്നും സാധനങ്ങൾ വാങ്ങാറുണ്ടോ ? അവർ വൻപർച്ചെയ്‌സുകൾ നടത്തുന്നത് ഓൺലൈനിൽ നിന്നുമാണ് എന്നിട്ടും ഒരു ഉളുപ്പില്ലാതെ പോയി സഹായം ചോദിക്കും. വല്ലാത്തൊരു അവസ്ഥയിലാണ് നമ്മുടെ കച്ചവടക്കാർ എല്ലാവരും പരമാവധി എല്ലാ വസ്തുക്കളും നമ്മുടെ നാട്ടിൽ നിന്ന് വാങ്ങി നോക്കു.എല്ലാ മേഖലയിലും അതിൻ്റെ മാറ്റം നമുക്ക് കാണാൻ സാധിക്കും കഴിഞ്ഞ പ്രളയകാലത് നമുക്കറിയാം ഒരു കുത്തക മുതലാളിമാരും നമ്മളെ സഹായിക്കാനുണ്ടായി രുന്നില്ല . നൗഷാദ് എന്ന സാധാരണക്കാനായ കച്ചവടക്കാരനെ ആരും മറക്കില്ല . അതെ പോലെ എല്ലാ മേഖലയിലും.ഓരോ ചെറുകിട കച്ചവടക്കാരുടെയും ഇടപെടലുകൾ നമ്മൾ കണ്ടു കഴിഞ്ഞു.. ഇവിടെ എവിടെയെങ്കിലും ഓൺലൈൻ മുതലാളിമാരെ കണ്ടോ എന്നാലോചിക്കുക. ഈ സന്ദേശം വായിക്കുന്നവർ അവനവൻ്റെ വീട്ടിൽ ഒരു ഓർഡർ പോലും ഓൺലൈൻ പോവില്ല എന്ന പ്രതിജ്ഞ എടുക്കാൻ ശ്രമിക്കുക.. പാവപെട്ട നമ്മുടെ നാട്ടിലെ വ്യാപാരികളെ.. ചേർത്ത് പിടിക്കുക ഈ മഹാമാരിയെ നമ്മൾ അതിജീവിക്കും.

NB:അകലം പാലിക്കുക, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടകളിൽ പോയി സാധനങ്ങൾ വാങ്ങുക. ജാഗ്രത കൈവെടിയരുത്. കൈതാങ്ങായി എല്ലാവരും ഉണ്ടാകും ” ഗ്രീൻ മീഡിയ വിഷൻ ന്യൂസ്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles