മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സിൽ നോൺ എക്സിക്യുട്ടീവ് തസ്തികയിൽ 1501 ഒഴിവ്. മൂന്ന് വർഷത്തേക്കുള്ള ഫിക്സഡ് ടേം കരാർ നിയമനമായിരിക്കും. രണ്ടുവർഷത്തേക്കുകൂടി നീട്ടാൻ സാധ്യതയുണ്ട്.
പരസ്യനമ്പർ: MDL/HRRECNE/94/2022.പ്രായപരിധി: 18-38 വയസ്സ്. 2022 ജനുവരി ഒന്ന് തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്. തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ട്രേഡ് ടെസ്റ്റ്, പ്രവൃത്തിപരിചയം എന്നിവ അടിസ്ഥാനമാക്കി. പരീക്ഷകൾക്കുള്ള വിശദമായ സിലബസ് വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.mazagondock.in കാണുക. അപേക്ഷാഫീസ് 100 രൂപ. എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല. ഓൺലൈനായി ഫീസടയ്ക്കാം.
അവസാനതീയതി: ഫെബ്രുവരി എട്ട്.