30.9 C
Kollam
Tuesday, August 3, 2021
spot_img

മഴപെയ്താൽ അഞ്ചൽ മിനി സിവിൽ സ്റ്റേഷന്റെ മുൻവശം കുളമായി മാറും

അഞ്ചൽ: പതിമൂന്ന് സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന അഞ്ചൽ മിനി സിവിൽ സ്റ്റേഷൻ അങ്കണം മഴ പെയ്താൽ കുളമായി മാറും ഇതോടെ ഓഫീസിലെത്തുന്നവർ ഏറെദുരിതത്തിലാണ് സബ് ട്രഷറി ഉൾപ്പെടെ 13 സർക്കാർ ഓഫീസുകളാണ് അഞ്ചൽ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്. ഇവിടെ മഴയൊന്നും പെയ്താൽ പിന്നെ വെള്ള കെട്ട് നീന്തി വേണം ജീവനക്കാർ അടക്കം ഓഫീസുകളിൽ എത്താൻ .
സബ്ബ് ട്രഷറിയി ലെത്തുന്ന വൃദ്ധരായവർ ഉൾപ്പെടെ നിരവധി പേർ ദുരിതമനുഭവിക്കുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിനടിവശം ഓട ഉണ്ടെന്നും ഒരു മാൻഹോൾ ഉണ്ടാക്കിയാൽ വെള്ളം ഒഴുകി സമീപത്തെ തോട്ടിൽ പോയ്ക്കൊള്ളുമെന്നും ഇവിടെത്തെ ഉദ്യോഗസ്ഥർ തന്നെ പറയുന്നു. എന്നാൽ ഇതിന് പഞ്ചായത്ത് അധികാരികൾ തയ്യാറായിട്ടില്ല
അഞ്ചൽ പഞ്ചായത്തിലെ വട്ടമൺ പന്ത്രണ്ടാം വാർഡിൽ ആണ് മിനി സിവിൽ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് . ഈ വെള്ളക്കെട്ട് പരിഹരിക്കാൻ ഈ വാർഡിലെ ജനപ്രതിനിധികൾക്കും പഞ്ചായത്ത് ഭരണ സമതിയ്ക്കും യാതൊരുഉത്തരവാദിത്വവും ഇല്ലെയെന്നാണ് ജനങ്ങളുടെ ചോദ്യം
ഇതൊന്നും കണ്ടില്ല എന്ന് നടിക്കുന്ന ഈ വാർഡിലെ ജനപ്രതിനിധികളുടെയും പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടിൽ വ്യാപക പ്രതിശേധം ഉയർന്നിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,883FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles