26.8 C
Kollam
Saturday, October 16, 2021

മല്‍സ്യബന്ധനത്തിനുപോയ ബോട്ടിലെ കൊല്ലം സ്വദേശിയെ കടലില്‍ കാണാതായി

കൊച്ചി. തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ നിന്നും മല്‍സ്യബന്ധനത്തിനുപോയ ബോട്ടിലെ തൊഴിലാളിയെ കടലില്‍ കാണാതായി. പടപ്പക്കര എന്‍എസ് നഗര്‍ തെക്ക് ജോസ് വിലാസത്തില്‍ ജോസ്(51)നെയാണ് കാണാതായത്. ശനിയാഴ്ചയാണ് ജോസ് വീട്ടില്‍നിന്നും പോയത്. ഞായറാഴ്ച വൈകിട്ട് കടലിലേക്കു പോകുന്നതിനിടെ വീട്ടിലേക്കു ഫോണില്‍ വിളിച്ചതായി അനുജന്‍ പറയുന്നു.കന്യാകുമാരി സ്വദേശിയുടെ നിത്യസഹായമാതാ എന്ന ബോട്ടിലാണ് പോയത്.അമരഭാഗത്ത് കിടന്നുറങ്ങുകയായിരുന്ന ജോസ് തെറിച്ചു കടലില്‍പോയിരിക്കാമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കോസ്റ്റല്‍ പൊലീസും തൊഴിലാളികളും തിരച്ചില്‍ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിട്ടില്ല.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles